CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 46 Minutes 32 Seconds Ago
Breaking Now

14 വയസുകാരിയായ പേരമകളെ 24കാരന് വിവാഹം ചെയ്ത് നല്‍കി; മുത്തശ്ശി അറസ്റ്റില്‍ ; വിവാഹത്തില്‍ പങ്കെടുത്ത പൂജാരി ഉള്‍പ്പെടെ എല്ലാവരെയും കേസില്‍ പ്രതികളാക്കും

പെണ്‍കുട്ടിയുടെ അമ്മ സര്‍ജാപൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്

14 വയസ് മാത്രമുള്ള പേരമകളെ വിവാഹം കഴിപ്പിച്ചയച്ച മുത്തശ്ശി അറസ്റ്റില്‍. പെണ്‍കുട്ടിയെ 24കാരനായ യുവാവിനാണ് വിവാഹം ചെയ്ത് നല്‍കിയത്. കര്‍ണാടക ബെംഗളൂരുവിലെ സര്‍ജാപൂരിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുത്ത എട്ടുപേര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. 14 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മ സര്‍ജാപൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ മാതാപിതാക്കളുടെ അറിവോ സമ്മതമോ കൂടാതെയാണ് 24 കാരന് വിവാഹം ചെയ്തു നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ മുത്തശ്ശിയും ഇവരുടെ മകനും ഭാര്യയും ചേര്‍ന്ന് നിര്‍ബന്ധിച്ച് കുട്ടിയെ കല്യാണം കഴിപ്പിക്കുകയായിരുന്നു. ഹലസിനകൈപുരയിലെ വിനോദ് കുമാര്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. കൈവാരയിലെ യെല്ലമ്മ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ചടങ്ങില്‍ പെണ്‍കുട്ടിയുടെ മുത്തശ്ശി, അമ്മായി, അമ്മാവന്‍, ചെക്കന്റെ മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

സംഭവം വിവാദമായതോടെ എട്ടാം ക്ലാസുകാരിയെ പോലീസും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തി. മാതാപിതാക്കളുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ മുത്തശ്ശിയെ അറസ്റ്റ് ചെയ്യുകയും വരന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 366, ശൈശവ വിവാഹ നിയന്ത്രണ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുക്കുകയും ചെയ്തു.

വിവാഹത്തില്‍ പങ്കെടുത്ത പൂജാരി ഉള്‍പ്പെടെ എല്ലാവരെയും കേസില്‍ പ്രതികളായി പരിഗണിക്കുമെന്നും പോലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.