CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 45 Seconds Ago
Breaking Now

വിവാഹമോചനത്തിനൊരുങ്ങിയ ഭാര്യയെ ജീവനോടെ കുഴിച്ച് മൂടി, 62കാരന് ജീവപര്യന്തം ശിക്ഷ

യുവതിയുടെ വായില്‍ ടേപ്പ് കൊണ്ട് ഒട്ടിച്ച ശേഷം വീട്ടില്‍ നിന്ന് മാറിയുള്ള ഒഴിഞ്ഞ പ്രദേശത്ത് സ്വയം കുഴിയെടുത്ത ശേഷം ഇയാള്‍ ജീവനോടെ കുഴിച്ച് മൂടുകയായിരുന്നു

വിവാഹ മോചനത്തിനൊരുങ്ങിയ ഭാര്യയെ ജീവനോടെ കുഴിച്ച് മൂടിയ ഭര്‍ത്താവിനെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. 2017ലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഭാര്യ വിവാഹ മോചനത്തിന് അപേക്ഷിച്ചതിന് പിന്നാലെയായിരുന്നു ക്രൂരത. ഡേവിഡ് പാഗ്‌നിയാനോ എന്ന 62കാരനാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ കണ്ണില്ലാത്ത ക്രൂരതയ്ക്ക് പരോള്‍ പോലും ഇല്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്. 

2017ല്‍ യുവതിയുടെ വായില്‍ ടേപ്പ് കൊണ്ട് ഒട്ടിച്ച ശേഷം വീട്ടില്‍ നിന്ന് മാറിയുള്ള ഒഴിഞ്ഞ പ്രദേശത്ത് സ്വയം കുഴിയെടുത്ത ശേഷം ഇയാള്‍ ജീവനോടെ കുഴിച്ച് മൂടുകയായിരുന്നു. കൊല്ലപ്പെടുന്ന സമയത്ത് ഇയാളുടെ ഭാര്യ സാന്ദ്രയ്ക്ക് 39 വയസായിരുന്നു പ്രായം. രണ്ട് കുട്ടികളുടെ അമ്മയായ സാന്ദ്ര ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ടതിന് ശേഷവും ഒരേ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. യുവതിയെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിനിടെ യുവതിയുടെ പേരില്‍ ലഭിച്ച രണ്ട് കുറിപ്പുകളാണ് അന്വേഷണം ഭര്‍ത്താവിന് നേരെ തിരിയാന്‍ കാരണമായത്. 

വിവാഹ മോചന ഹര്‍ജിയിലേക്കാണ് ഈ രണ്ട് കുറിപ്പുകളെത്തിയത്. യുവതിയെ കാണാതായ ശേഷമാണ് ഈ കുറിപ്പുകള്‍ ഹര്‍ജിയിലേക്ക് കൂട്ടിച്ചേര്‍ത്തതാണ് സംശയമുണ്ടാകാന്‍ കാരണമായത്. വാഹനങ്ങളും വീടും കുട്ടികളുടെ കസ്റ്റഡിയും ഭര്‍ത്താവിന് നല്‍കുന്നുവെന്ന് വിശദമാക്കുന്നതായിരുന്നു ഈ കുറിപ്പുകള്‍. ഇതോടെയാണ് അന്വേഷണം ഭര്‍ത്താവിന് നേരെ തിരിഞ്ഞത്. ഫോറന്‍സിക് പരിശോധനയില്‍ കുറിപ്പുകള്‍ എഴുതിയത് ഡേവിഡ് ആണെന്നും വ്യക്തമായിരുന്നു. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് ഭാര്യയെ കൊന്ന വിവരം ഡേവിഡ് വെളിപ്പെടുത്തിയത്. കുഴിച്ച് മൂടിയ ഇടത്ത് നിന്ന് സാന്ദ്രയുടെ മൃതദേഹ ഭാഗങ്ങളും കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ യുവതിയെ ജീവനോടെയാണ് കുഴിച്ച് മൂടിയതെന്നും തെളിഞ്ഞിരുന്നു. ഭാര്യയെ കുഴിച്ചിട്ട സ്ഥലത്ത് കൊലപാതകത്തിന് മുന്‍പുള്ള ദിവസങ്ങളിലും ഡേവിഡ് സന്ദര്‍ശനം നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.