CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 19 Seconds Ago
Breaking Now

കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോയ്ക്കും സൗന്ദര്യ മത്സരത്തിനും മത്സരാര്‍ത്ഥികളില്‍ നിന്നും ആവേശകരമായ പ്രതികരണം

ജൂലൈ 13ന് കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ വെച്ച് സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോയ്ക്കും ഓള്‍ യുകെ ഇന്ത്യന്‍(ഗ്രേറ്റ് ബ്രിട്ടണ്‍) സൗന്ദര്യ മത്സരത്തിനും രജിസ്‌ട്രേഷന്‍ ആരംഭിച്ചു, MR / MISS / MRS കാറ്റഗറികളിലേക്കാണ് മത്സരങ്ങള്‍. മത്സരാര്‍ത്ഥികളില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് പങ്കെടുക്കുന്നതിന് വേണ്ടി ലഭിക്കുന്നത്. ജൂണ്‍ 10 വരെ രജിസ്റ്റര്‍ ചെയ്യാം പക്ഷെ വേണ്ടത്ര എന്‍ട്രികള്‍ ലഭിച്ചാല്‍ അതിനു മുന്‍പ് തന്നെ രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്‌തേക്കാം. ഇനിയും പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ കലാഭവന്‍ ലണ്ടനുമായി ബന്ധപ്പെടുക.ജൂലൈ 13 ശനിയാഴ്ച്ച ലണ്ടനില്‍ ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പ്യണ്‍  അക്കാദമി ഹാളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സൗന്ദര്യ മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്  ആവിശ്യമായ പരിശീലനവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നതാണ്.

സൗന്ദര്യ മത്സരത്തെക്കുറിച്ചു കൂടുതല്‍ അവബോധവും അറിവും ലഭിക്കാനും, സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കേണ്ട ആവശ്യകത, എങ്ങനെ മത്സരത്തിന് പരിശീലനം നേടണം മത്സര രീതികള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ഓണ്‍ലൈന്‍ ഗ്രൂമിങ് സെഷന്‍, മെയ് 27 തിങ്കളാഴ്ച്ച വൈകിട്ട് 8 മണിക്ക് (zoom session) നടത്തപ്പെടുന്നതാണ്. 

അമേരിക്കയില്‍ നിന്നുള്ള എന്റെര്‍റ്റൈന്‍മെന്റ് ഡയറക്ടറും മോഡലുമായ പൂജാ തിവാരി ആയിരിക്കും ഗ്രൂമിങ് സെഷന്‍ നയിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ദയവായി ബന്ധപ്പെടുക. 

 

'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ' ഗ്രൂപ്പ് ഇനങ്ങളില്‍ (ബോളിവുഡ്, സെമി ക്ലാസിക്കല്‍, MIME മറ്റു ഗ്രൂപ്പ് പെര്‍ഫോമന്‍സുകള്‍) പെര്‍ഫോം ചെയ്യുന്നവര്‍ക്ക് ഏതാനും അവസരങ്ങള്‍ കൂടെയുണ്ട്, ഈ വിഭാഗത്തില്‍ മത്സരങ്ങള്‍ ഇല്ല.  താത്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് ബന്ധപ്പെടുക.

 

കലാഭവന്‍ മ്യൂസിക് ബാന്‍ഡില്‍ ഓര്‍ക്കസ്‌ട്രേഷന്‍ / ടെക്‌നിക്കല്‍ മേഖലകളില്‍ താല്പര്യമുള്ളവരും ദയവായി ബന്ധപ്പെടുക  

കലാഭവന്‍ ലണ്ടന്‍ ടീം 

07841613973 

kalabhavanlondon@gmail.com

 

 




കൂടുതല്‍വാര്‍ത്തകള്‍.