പ്രെസ്റ്റന്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും കൂദാശ കര്‍മ്മങ്ങളില്‍ ഉപയോഗിക്കുവാനുള്ള വിശുദ്ധ തൈലത്തിന്റെ കൂദാശ കര്‍മ്മം കത്തീഡ്രല്‍ ദേവാലയമായ പ്രെസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടത്തി .
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ നടത്തിയ കൂദാശകര്‍മ്മത്തില്‍ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , ചാന്‍സിലര്‍ റെവ ഡോ മാത്യു പിണക്കാട്ട് , പാസ്റ്ററല്‍ കോഡിനേറ്റര്‍ റെവ ഡോ ടോം ഓലിക്കരോട്ട് , കത്തീഡ്രല്‍ വികാരി റെവ ഡോ ബാബു പുത്തന്‍പുരക്കല്‍ രൂപതയില്‍ സേവനം അനുഷ്ഠിക്കുന്ന മുഴുവന്‍ വൈദികര്‍ എന്നിവര്‍ സഹ കാര്‍മ്മികര്‍ ആയിരുന്നു . 'രൂപതയുടെ ആദ്ധ്യാത്മിക ശുശ്രൂഷയിലെ അതി പ്രധാനമായ അഭിഷേക തൈല കൂദാശയെന്നും , ഈ ശുശ്രൂഷയില്‍ വൈദികരുടെയും , സമര്‍പ്പിതരയുടെയും , അത്മായ പ്രതിനിധികളുടെയും സാനിധ്യത്തോടെ രൂപതാ കുടുംബം മുഴുവന്‍ സന്നിഹിതമാണെന്നും വിശുദ്ധ കുര്‍ബാനമധ്യേ ഉള്ള വചന സന്ദേശത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു .
ജീവിതത്തില്‍ ഏതു സാഹചര്യത്തിലും വിശുദ്ധിയെ ലക്ഷ്യമാക്കി യാകണം നമ്മുടെ പ്രയാണം , ഈ ആധ്യാത്മിക നിയോഗത്തില്‍ നിന്നും പിന്തിരിയാനുള്ള സകല പ്രലോഭലങ്ങളെയും അതിജീവിക്കാന്‍ നമ്മള്‍ കരുത്തുള്ളവര്‍ ആകണമെന്നും രൂപത അംഗങ്ങള്‍ സഭാ ഗാത്രത്തിന്റെ ഏക നാവായി വര്‍ത്തിച്ചു കൊണ്ടാണ് ഇത് സാധ്യത മാക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി .' കൂദാശ കര്‍മ്മത്തിന് ശേഷം കൈക്കാരന്‍മാരുടെയും , പ്രതിനിധികളുടെയും സമ്മേളവും നടന്നു . രൂപത യുടെ നടക്കാനിരിക്കുന്ന പരിപാടികളെ ക്കുറിച്ചും , മറ്റു പദ്ധതികളെ കുറിച്ചും വിശദമായ ചര്‍ച്ചയും നടന്നു , രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അധ്യക്ഷതയില്‍ നടത്തിയ സമ്മേളനത്തില്‍ റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , റെവഡോ മാത്യു പിണക്കാട്ട് ,റെവ ഡോ ടോം ഓലിക്കരോട്ട് , ഫിനാന്‍സ് ഓഫീസര്‍ റെവ ഫാ ജോ മൂലശ്ശേരി വി സി , എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിച്ചു . പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി .
ഷൈമോന്‍ തോട്ടുങ്കല്‍