ക്രോളി : ഇന്ത്യന്‍ ഓര്‍ത്തോസ് സഭയുടെ വെസ്റ്റ് സസ്സെക്‌സിലെ ഏക ഇടവകയായ ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും 2024 ജൂലൈ 6, 7 (ശനി, ഞായര്‍) തീയതികളില്‍ നടത്തപെടുന്നു. 2024 ജൂലൈ 6 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൊടിയേറ്റോട് കൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. കൊടിയേറ്റിനെ തുടര്‍ന്ന് എം. ജി. ഓ. സി .എസ് . എം മീറ്റും , സന്ധ്യ പ്രാര്‍ത്ഥന, കുടുംബ സംഗമം എന്നീ പരിപാടികളും നടത്തപെടുന്നു.
പെരുന്നാളിന്റെ മുഖ്യ ദിനമായ ഞായറഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും, ഗ്ലാസ്‌ഗോ സെയിന്റ് ഗ്രീഗോറിയോസ് ഇടവക വികാരി ബഹു: ഡോ: സജി സി ജോണ്‍ അച്ചന്റെ മുഖ്യ കാര്‍മികത്വത്തില്‍ വി.കുര്‍ബാനയും , പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തില്‍ മലങ്കര സഭയുടെ പ്രിയ പുത്രന്‍ അഡ്വ: ചാണ്ടി ഉമ്മന്‍ ഉദ്ഘാ ടനകര്‍മ്മം നിര്‍വഹിക്കുന്നതാണ്. പൊതുയോഗത്തില്‍ ഇടവകയില്‍ നിന്നും വിവിധ മേഖലകളില്‍ ഉന്നത സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും ചെയ്യും. ഇടവക വികാരി ബഹു; ഫാ. മോബിന്‍ വര്‍ഗീസ് അടുത്ത വര്‍ഷത്തെ കര്‍മ പരിപാടി പ്രഖ്യാപിക്കുന്നതുമാണ്.
അതെ തുടര്‍ന്ന് ആശീര്‍വാദം , ആദ്യഫല ലേലം, സ്‌നേഹവിരുന്ന്, കൊടിയിറക്കോട് കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക് പരിസമാപ്തി കുറിക്കും. വെസ്റ്റ് സസ്സെക്‌സിലുള്ള എല്ലാ സഭാ വിശ്വാസികളും നേര്‍ച്ച കാഴ്ചകളോട് കൂടി പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ.മോബിന്‍ വര്‍ഗീസ് അറിയിച്ചു.