CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 48 Minutes 44 Seconds Ago
Breaking Now

ബ്രിട്ടനിലെ സീറോ മലബാര്‍ സഭാ മക്കളുടെ വിശ്വാസ ജീവിതവും ,തീഷ്ണതയും കൊണ്ട് ബ്രിട്ടന്റെ നഷ്ടപ്പെട്ട വിശ്വാസത്തിന്റെ ഗരിമ വീണ്ടെടുക്കാന്‍ ദൈവം ആഗ്രഹിക്കുന്നു , മാര്‍ ജോസഫ് സ്രാമ്പിക്കല്‍ , ഭക്തി സാന്ദ്രമായ വാല്‍സിംഗ്ഹാം തീര്‍ഥാടനത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍

വാല്‍സിംഗ്ഹാം . പരിശുദ്ധ കന്യകാമറിയത്തിന്റെ  പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ ഇംഗ്ലണ്ടിലെ നസ്രത്ത് എന്നറിയപ്പെടുന്ന  ബസിലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് വാല്‍സിംഗ്ഹാം തീര്‍ഥാടന കേന്ദ്രത്തിലേക്ക്   നടന്ന  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ  മലബാര്‍ രൂപതയുടെ തീര്‍ഥാടനം ഭക്തിസാന്ദ്രമായി ,

ജപമാല സ്തുതികളും , പ്രാര്‍ത്ഥനാ  മഞ്ജരികളും നിറഞ്ഞു നിന്ന   അന്തരീക്ഷത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ചാപ്പലിലേക്ക്    രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ തീര്‍ഥാടനത്തില്‍ രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും വൈദികരും സന്യസ്തരും ഉള്‍പ്പടെ നൂറു കണക്കിന്  വിശ്വാസികളാണ് പങ്കെടുത്തത് . രാവിലെ  9 .30 ന് സപ്രാ യോടെ ആരംഭിച്ച തീര്‍ഥാടനത്തില്‍  ജപമാലപ്രാര്‍ഥനയും  , ദിവ്യ കാരുണ്യ ആരാധനയും നടന്നു , തുടര്‍ന്ന് രൂപത പാസ്റ്ററല്‍ കോഡിനേറ്റര്‍ റെവ ഡോ ടോം ഓലിക്കരോട്ട് മരിയന്‍ സന്ദേശം നല്‍കി. സീറോ മലബാര്‍ സഭയുടെ പാരമ്പര്യം മുഴുവന്‍ നിറഞ്ഞു നിന്ന തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തില്‍ .നൂറ് കണക്കിന് വിശ്വാസികള്‍ ആണ് പങ്ക് ചേര്‍ന്നത് . തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു . ബ്രിട്ടനിലെ സീറോ മലബാര്‍ സഭാ മക്കളുടെ വിശ്വാസ ജീവിതവും , തീഷ്ണതയും  കൊണ്ട്  ബ്രിട്ടന്റെ നഷ്ടപ്പെട്ട വിശ്വാസത്തിന്റെ ഗരിമ വീണ്ടെടുക്കാന്‍ ദൈവം ആഗ്രഹിക്കുന്നു വെന്നും അതിന്റെ ദൃശ്യമായ അടയാളമാണ് ഈ തീര്‍ഥാടനത്തില്‍ കാണുന്നതെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .  ഭൂമിയില്‍ ദൈവത്തിന്റെ വാസസ്ഥലമായത് പരിശുദ്ധ മറിയത്തിലാണ് അതുകൊണ്ട്  തന്നെ നിത്യതയില്‍ ദൈവം മറിയത്തെ വഹിക്കുകയാണ് . മാംസമായ വചനത്തെ ഉദരത്തില്‍ വഹിച്ച പരിശുദ്ധ മറിയത്തെ തിരിച്ചറിയുവാനും , അമ്മയെക്കുറിച്ചുള്ള വിശുദ്ധ ഗ്രന്ഥ പാരമ്പര്യം തിരിച്ചറിയുന്നതും , സഭാപിതാക്കന്മാരുടെ പ്രബോധനങ്ങള്‍ മനസിലാക്കുവാനും ,ആരാധനാക്രമ  ഗ്രന്ഥങ്ങളില്‍ ഉള്ള പരിശുദ്ധ അമ്മയെക്കുറിച്ചുള്ള വിശ്വാസത്തിന്റെ രഹസ്യങ്ങള്‍  മനസിലാക്കുവാനും നമുക്ക് സാധിക്കണം . അദ്ദേഹം കൂട്ടിച്ചേര്‍ത്തു  .

രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ . ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , ചാന്‍സിലര്‍ റെവ ഡോ മാത്യു പിണക്കാട്ട്  , പാസ്റ്ററല്‍ കോഡിനേറ്റര്‍ റെവ ഡോ  ടോം ഓലിക്കരോട്ട് , ഫിനാന്‍സ് ഓഫീസര്‍ ജോ മൂലശ്ശേരി വി സി , വൈസ് ചാന്‍സിലര്‍  റെവ ഫാ ഫാന്‍സ്വാ പത്തില്‍ , റെവ ഫാ. ജിനു മുണ്ടുനടക്കല്‍ എന്നിവര്‍ സഹകാര്‍മ്മികര്‍ ആയി . കേംബ്രിഡ്ജ്  റീജിയന്‍ ആതിദേ യത്വം  വഹിച്ച തീര്‍ഥനത്തില്‍ റീജിയണല്‍ ഡയറക്ടര്‍ റെവ ഫാ. ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തില്‍ ജോര്‍ജ് നോര്‍വിച്ച് , ലിജേഷ് കിങ്‌സ്‌ലിന്‍ , ജോജോ കേംബ്രിഡ്ജ്  എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള വിവിധ കമ്മറ്റികള്‍ തീര്‍ഥാടനത്തിനു നേതൃത്വം നല്‍കിയത് .

 

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.