CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 18 Minutes 13 Seconds Ago
Breaking Now

കാര്‍ഡിഫ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം ; പ്രസിഡന്റായി ജോസി മുടക്കോടിനേയും ജനറല്‍ സെക്രട്ടറിയായി ബിനോ ആന്റണിയേയും ട്രഷറര്‍ ടോണി ജോര്‍ജിനേയും തെരഞ്ഞെടുത്തു

യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനില്‍ ഒന്നായ കാര്‍ഡിഫ് മലയാളി അസോസിയേഷന് പുതിയ ഭരണസമിതി. പുതിയ നേതൃത്വത്തിന്റെ പ്രസിഡന്റ്  ജോസി മുടക്കോടില്‍, ജനറല്‍ സെക്രട്ടറി  ബിനോ ആന്റണി, ട്രഷറര്‍  ടോണി ജോര്‍ജ്,  ആര്‍ട്‌സ് സെക്രട്ടറി  ബെന്നി അഗസ്റ്റിന്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി  സാജു സലിംകുട്ടി, വൈസ് പ്രസിഡന്റ്  സരിത ബിനോയ്, ജോയിന്റ് സെക്രട്ടറി  ജോസ്‌മോന്‍  ജോര്‍ജ്, ജോയിന്റ് ട്രഷറര്‍  ജോസ് കൊച്ചപ്പള്ളി, എക്‌സിക്യൂട്ടി മെംബേര്‍സ്  വിനോ ജോര്‍ജ്, മാത്യു ഗീവര്ഗീസ്,  ധനിഷ സൂസന്‍, ജിനോ ജോര്‍ജ്, സുമേശന്‍ പിള്ള, നിബി ബിബിന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. എക്‌സ് ഒഫീഷിയോ  മെംബേര്‍സ് ആയി  Dr. മനോജ് തോമസും ശ്രീ. സിജി സലിംകുട്ടിയും തുടരുന്നു.  സംഘടനയുടെ  പഴയതും പുതിയതുമായ തലമുറയെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ പുതിയ കമ്മിറ്റി. 

കാര്‍ഡിഫ്  മലയാളി  അസോസിയേഷന്റെ പുതിയ നേതൃത്വം വളരെ പുതിയതും വ്യത്യസ്തവുമായി രീതിയില്‍ സാമൂഹിക സാംസ്‌കാരിക പരിപാടികള്‍  വരും വര്‍ഷത്തില്‍ സംഘടിപ്പിക്കുവാന്‍  പ്രതിജ്ഞബദ്ധരാണ് എന്ന് പ്രസിഡന്റ് ജോസി മുടക്കോടില്‍ കൂട്ടിച്ചേര്‍ത്തു. പുതിയ കമ്മറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ അസോസിയേഷന്‍ അംഗങ്ങളോട് അദ്ദേഹം ആഹ്വനം ചെയ്തു. അതുപോലെ പുതിയതും നൂതനവുമായ കല  കായിക  ആശയങ്ങള്‍ കൊണ്ട് അസോസിയേഷനെ കൂടുതല്‍ ഉയര്‍ച്ചയില്‍ എത്തിക്കുവാന്‍ അംഗങ്ങളെ അദ്ദേഹം  ഓര്‍മിപ്പിച്ചു. 

കാര്‍ഡിഫ്  മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍, വിഷു, ഈദ് പരിപാടികള്‍ ഏപ്രില്‍ 26ന് കാര്‍ഡിഫില്‍ മെര്‍ക്കുറി ഹോട്ടലില്‍ വച്ച് ആഘോഷിച്ചു. അന്നേ ദിവസം തന്നെ വാര്‍ഷിക  പൊതുയോഗം കൂടുകയും 2024  2025 ലേക്കുള്ള  പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുകയും ചെയ്തു.  ഈ വര്‍ഷത്തെ സ്‌പോര്‍ട്‌സ് ഡേ ജൂണ്‍ 22 നും ഓണം സെപ്റ്റംബര്‍ 7നും നടത്തുവാന്‍ കമ്മിറ്റി തീരുമാനിച്ചു.  കഴിഞ്ഞ രണ്ട് വര്‍ഷമായി നിസ്വാര്‍ഥ സേവനം കാഴ്ച വച്ച പഴയ  കമ്മിറ്റിയെ പൊതുയോഗം പ്രത്യേക  നന്ദിയും സ്‌നേഹവും  അറിയിച്ചു.  

 

(ബെന്നി അഗസ്റ്റിന്‍)

 




കൂടുതല്‍വാര്‍ത്തകള്‍.