CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 44 Minutes 12 Seconds Ago
Breaking Now

നാട്ടില്‍ നിന്ന് തിരിച്ചെത്തി, മണിക്കൂറുകള്‍ക്കകം അപാര്‍ട്‌മെന്റില്‍ തീപിടിത്തം: കുവൈത്തില്‍ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

അബ്ബാസിയയിലെ അല്‍ ജലീബ് മേഖലയില്‍ ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം.

കുവൈത്തിലെ അബ്ബാസിയയില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കല്‍, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കള്‍ ഐസക്, ഐറിന്‍ എന്നിവരാണ് മരിച്ചത്.

അബ്ബാസിയയിലെ അല്‍ ജലീബ് മേഖലയില്‍ ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. സ്ഥലത്ത് അഗ്‌നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. രാത്രിയിലാണ് തീപിടിത്തം ഉണ്ടായത്.

നാട്ടില്‍ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്ക് അകത്ത് ഉറങ്ങാന്‍ കിടന്നപ്പോള്‍ എസിയില്‍ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഷോര്‍ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് കുവൈത്ത് അഗ്‌നിരക്ഷാ സേന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അവധിക്ക് നാട്ടിലായിരുന്ന കുടുംബം ഇന്നലെയാണ് കുവൈത്തില്‍ തിരിച്ചെത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.