CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 46 Minutes 19 Seconds Ago
Breaking Now

ഗാസയില്‍ സ്‌കൂളിന് നേരെ ഇസ്രായേലിന്റെ ബോംബ് ആക്രമണം; 17 പേര്‍ കൊല്ലപ്പെട്ടു

വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡര്‍ അടക്കം ഒന്‍പതു പേരും കൊല്ലപ്പെട്ടു.

ഗാസയില്‍ പലസ്തീനികള്‍ അഭയം തേടിയ സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഷെയ്ഖ് റദ്‌വാനിലെ സ്‌കൂളിലാണ് ആക്രമണം നടന്നത്. സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നു. മൂന്ന് തവണയാണ് ബോംബാക്രമണം നടന്നത്. ആദ്യ ബോംബ് വീണ ശേഷം ആളുകളെ ഒഴിപ്പിക്കുന്നതിനിടെ തുടര്‍ച്ചയായി ബോംബ് സ്‌ഫോടനം നടന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡര്‍ അടക്കം ഒന്‍പതു പേരും കൊല്ലപ്പെട്ടു. ഇതിനിടെ, തൊട്ടടുത്ത് നിന്നുണ്ടായ ആക്രമണത്തിലാണ് ഹമാസ് രാഷ്ട്രീയ കാര്യ തലവന്‍ ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സ്ഥിരീകരിച്ചു. അതേസമയം ഈ ആക്രമണത്തിന് തീര്‍ച്ചയായും തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹമാസ് രാഷ്ട്രീയ കാര്യ തലവന്‍ ഇസ്മായില്‍ ഹനിയേ ഇറാനിലെ ടെഹ്‌റാനില്‍ ഗസ്റ്റ്ഹൗസിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അറിയിച്ചിരുന്നു. ഹനിയയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടതായി ഇറാന്‍ അറിയിച്ചു. ഇറാന്റെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനായാണ് ഹനിയേ ടെഹ്‌റാനിലെത്തിയത്. ഇസ്രായേല്‍ അമേരിക്കയുടെ സഹായത്തോടെ നടപ്പാക്കിയ ആക്രമണമാണെന്ന് ഇറാന്‍ ആരോപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.