CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 46 Seconds Ago
Breaking Now

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ' ചെറിയ തിന്മയെ ' തിരഞ്ഞെടുക്കാന്‍ ആഹ്വാനം ; കമലയേയും ട്രംപിനേയും പേരെടുത്ത് പറയാതെ രൂക്ഷ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നത് മഹാപാപമാണ്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനേയും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനേയും വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. 

ട്രംപിന്റെയും കമലയുടേയും പേര് പറയാതെയായിരുന്നു വിമര്‍ശനം. 12 ദിവസത്തെ വിദേശ സന്ദര്‍സനത്തിന് ശേഷം റോമിലേക്കുള്ള മടക്കയാത്രയില്‍ യുഎസ് തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മാര്‍പാപ്പ.

കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നത് മഹാപാപമാണ്. ഗര്‍ഭിഛിദ്രം കൊലപാതകമാണ്. കുടിയേറ്റക്കാരെ ഓടിച്ചുവിടുന്നയാളായാലും കുഞ്ഞുജീവനുകളെ കൊല്ലുന്നതിനെ പിന്തുണയ്ക്കുന്നയാളായാലും അവര്‍ ജീവിതത്തിന് എതിരാണ്. ഇവയില്‍ ചെറിയ തിന്മയെ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കാത്തലിക് വിശ്വാസികള്‍ തിരഞ്ഞെടുക്കണം. ആരാണ് കുറഞ്ഞ തിന്മ ചെയ്യുന്നത് ? ആ സ്ത്രീയോ അതോ ആ പുരുഷനോ, എനിക്കറിയില്ല, എല്ലാവരും മനസാക്ഷിപൂര്‍വ്വം ചിന്തിച്ച് വോട്ട് ചെയ്യണം, മാര്‍പാപ്പ ആഹ്വാനം ചെയ്തു.

കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം സ്വീകരിച്ചതിനാണ് ട്രംപിനെ വിമര്‍ശിച്ചതെങ്കില്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടാണ് മാര്‍പ്പാപ്പയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.