ലെബനനിലും ഗാസയിലും വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ആക്രമണത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കിയിരുന്ന ഗാസയിലെ പള്ളിയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 18 പേര്‍ മരിച്ചു. ഡെയ്ര്‍ ഇല്‍ - ബലാഹിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ബെയ്ത്ത് ലാഹിയയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നവജാത ശിശുവും ഉള്‍പ്പെടും. 11 പേര്‍ക്ക് പരിക്കേറ്റു.
ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇന്നലെ അര്‍ദ്ധരാത്രിയിലാണ് കനത്ത വ്യോമാക്രമണം ആരംഭിച്ചത്. സൈപ്രസിലേക്കുള്ള വിമാനം പറയന്നുയരുന്നതിനിടെ ബെയ്‌റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടരികില്‍ വ്യോമാക്രമണം നടന്നു. ബെക്കാ താഴ്വരയിലെ യുനസ്‌കോയുടെ പൈതൃക കേന്ദ്രങ്ങള്‍ക്ക് സമീപവും ഇസ്രയേല്‍ ആക്രമണം ശക്തമാക്കി.
ആളുകള്‍ രാജ്യത്തുനിന്ന് പലായനം ചെയ്യുന്നതിന് ആശ്രയിക്കുന്ന ബെയ്‌റൂട്ടിലെ ഏക വിമാനത്താവളത്തിലുണ്ടായ ആക്രമണം ആശങ്കയിലാക്കിയിരിക്കുകയാണ്. ഇസ്രയേലി സൈന്യം താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും നിര്‍ബന്ധിച്ച് പുറത്താക്കുകയാണെന്ന് താമസക്കാര്‍ പറയുന്നു