CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 45 Minutes 16 Seconds Ago
Breaking Now

'ഇനിയും നാശം വിതയ്ക്കാമായിരുന്നു, വേണ്ടായെന്ന് വെച്ചതാണ്'; ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേല്‍ നയതന്ത്രജ്ഞന്‍

ഇറാന്റെ ആകാശ പ്രതിരോധ സംവിധാനങ്ങളിലും, മിസൈല്‍, ഡ്രോണ്‍ പ്രോഗ്രാമുകളിലുമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്

ഇറാന് മേലുള്ള ആക്രമണം കുറഞ്ഞുപോയെന്നും തങ്ങള്‍ക്ക് ഇനിയും നാശം വിതയ്ക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഇന്ത്യയിലുള്ള ഇസ്രയേല്‍ അംബാസഡര്‍ ര്യൂവന്‍ അസര്‍. ഇറാനെ തങ്ങള്‍ ആക്രമിക്കാന്‍ തയാറല്ല എന്നതും, വേണമെങ്കില്‍ ഇനിയും കനത്ത നാശം വിതയ്ക്കാന്‍ സാധിക്കുമായിരുന്നു എന്നതുമാണ് ഈ ആക്രമണം ഇറാന് നല്‍കുന്ന സന്ദേശമെന്നും അസര്‍ പറഞ്ഞു. ' ഇറാന്റെ ആകാശ പ്രതിരോധ സംവിധാനങ്ങളിലും, മിസൈല്‍, ഡ്രോണ്‍ പ്രോഗ്രാമുകളിലുമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇതില്‍ നിന്ന് ഞങ്ങള്‍, ഇറാന്റെ നേരിട്ടോ അല്ലാതെയോ ഉള്ള ഒരുതരത്തിലുള്ള ആക്രമണങ്ങള്‍ക്കും നിന്നുതരാനില്ല എന്നാണ് പറയാന്‍ ഉദ്ദേശിക്കുന്നത്'; അസര്‍ പറഞ്ഞു.

ടെഹ്റാന്‍ പ്രകോപനം തുടര്‍ന്നാല്‍ ഇനിയും മാരകമായി തിരിച്ചടിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും അസര്‍ ഓര്‍മിപ്പിച്ചു. 'ഞങ്ങള്‍ എല്ലാറ്റിനും തയ്യാറാണ്. ഞങ്ങളുടെ സഖ്യ രാജ്യങ്ങളും പൂര്‍ണമായും ഞങ്ങളോടൊപ്പം തന്നെയാണ്. രാജ്യത്തിന്റെ സൈനിക ശേഷി അനുസരിച്ച് ഇറാനില്‍ ഇനിയും സുഖമായി ആക്രമണം നടത്താമായിരുന്നു. പക്ഷെ തീരുമാനിച്ചുറപ്പിച്ച കാര്യം മാത്രം ചെയ്ത് വരിക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം'; അസര്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്നും, മേഖലയിലെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും പറഞ്ഞ അസര്‍, അത്തരത്തില്‍ ഒരു നടപടി ഇനിയും ഉണ്ടായാല്‍ ഇറാന്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.