CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 20 Seconds Ago
Breaking Now

കളഞ്ഞു കിട്ടിയ പണം കൊണ്ട് പോയി ലോട്ടറി എടുത്തു ; പിന്നാലെ കിട്ടിയത് എട്ടു കോടിയുടെ ഭാഗ്യം

മാസ്റ്റര്‍ കാര്‍പെന്ററായി ജോലി ചെയ്യുന്ന ജെറി ഹിക്‌സിന് അമേരിക്കയിലെ നോര്‍ത്ത കരോലിന സംസ്ഥാനത്തെ ഒരു നഗരത്തില്‍ നിന്നാണ് 20 ഡോളറിന്റെ നോട്ട് കളഞ്ഞു കിട്ടിയത്.

കളഞ്ഞു കിട്ടിയ പണം കൊണ്ട് പോയി ലോട്ടറി എടുത്ത് കോടീശ്വരനായിരിക്കുകയാണ് അമേരിക്കയിലെ നോര്‍ത്ത് കരോലിന സ്വദേശിയായ ജെറി ഹിക്‌സ് .അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയ സന്തോഷം പങ്കുവെച്ച അദ്ദേഹം കഴിഞ്ഞ ദിവസം  തന്റെ സമ്മാനത്തുക ഏറ്റുവാങ്ങുകയും ചെയ്തു. ആരുടെയോ കൈയില്‍ നിന്ന് നഷ്ടമായി 20 ഡോളറാണ് ജെറി ഹിക്‌സിനെ ഭാഗ്യത്തിലേക്ക് കൈപിടിച്ച് എത്തിച്ചത്.

മാസ്റ്റര്‍ കാര്‍പെന്ററായി ജോലി ചെയ്യുന്ന ജെറി ഹിക്‌സിന് അമേരിക്കയിലെ നോര്‍ത്ത കരോലിന സംസ്ഥാനത്തെ ഒരു നഗരത്തില്‍ നിന്നാണ് 20 ഡോളറിന്റെ നോട്ട് കളഞ്ഞു കിട്ടിയത്. ഒരു കടയിലേക്ക് കയറുന്നതിനിടെ പാര്‍ക്കിങ് ലോട്ടില്‍ 20 ഡോളര്‍ കിടക്കുന്നത് കണ്ട് അത് എടുക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞതായി ലോട്ടറി കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കുന്നു. നിലത്തു കിടന്ന നോട്ട് എടുത്ത് അതുമായി തൊട്ടടുത്തുള്ള കടയില്‍ കയറി എക്‌സ്ട്രീം ക്യാഷ് എന്ന ലോട്ടറി ടിക്കറ്റ് എടുത്തു. താന്‍ ഉദ്ദേശിച്ച നമ്പറിലുള്ള ടിക്കറ്റ് അവിടെയുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് അവിടെ ഉണ്ടായിരുന്ന ഒരു ടിക്കറ്റ് വാങ്ങുകയായിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്.

നറുക്കെടുപ്പ് ഫലം വന്നപ്പോള്‍ 10 ലക്ഷം ഡോളറിന്റെ (8.4 കോടിയിലധികം ഇന്ത്യന്‍ രൂപ) ജാക് പോട്ട് സമ്മാനം ജെറി ഹിക്‌സിന്. വിജയിക്ക് രണ്ട് ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കാം, ഒന്നുന്നില്‍ വര്‍ഷം 50,000 ഡോളര്‍ വീതം 20 വര്‍ഷത്തേക്ക് കിട്ടിക്കൊണ്ടിരിക്കും അല്ലെങ്കില്‍ ആറ് ലക്ഷം ഡോളര്‍ ഒറ്റയടിക്ക് വാങ്ങാം. ജെറി രണ്ടാമത്തെ ഓപ്ഷനാണ് തെരഞ്ഞെടുത്തത്. 

നോര്‍ത്ത് കരോലിനയിലെ സ്റ്റേറ്റ് ടാക്‌സും ഫെഡറല്‍ ടാക്‌സും കിഴിച്ച് ബാക്കി 4,29,007 ഡോളര്‍ അദ്ദേഹത്തിന് കൈമാറി. പണം കുടുംബത്തിനായി ചെലവഴിക്കുമെന്നാണ് ജെറി പഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.