CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 32 Minutes 5 Seconds Ago
Breaking Now

ഇസ്രയേലിനെതിരെ കൊലവിളി ഭീഷണിയുമായി ഇറാന്റെ പരമോന്നത നേതാവ്; അയത്തൊള്ള അലി ഖമനേയിയുടെ അക്കൗണ്ട് അടക്കം നീക്കം ചെയ്ത് എക്സ്

ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷം അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു.

ഇറാനെതിരെയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ ഭീഷണി ഉയര്‍ത്തിയുള്ള പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ പോസ്റ്റില്‍ അക്കൗണ്ട് തന്നെ നീക്കം ചെയ്ത് എക്സ്.

ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷം അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു.

'സയണിസ്റ്റ് ഭരണകൂടം ഒരു തെറ്റ് ചെയ്ത്തു. ഇറാനെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിയിരിക്കുന്നു. ഇറാന്‍ എന്ന രാഷ്ട്രത്തിന്റെ ശക്തിയും കഴിവും എന്തെന്ന് നിങ്ങള്‍ക്ക് ഉടനെ കാണിച്ചുതരാം'. എന്നാണ് എക്സില്‍ കുറിച്ചത്. ഖമനേയിയുടെ ഔദ്യോഗിക അക്കൗണ്ടിന് പുറമെയുള്ള മറ്റൊരു അക്കൗണ്ടാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹീബ്രുവില്‍ സന്ദേശങ്ങള്‍ എഴുതുന്ന അക്കൗണ്ട് കഴിഞ്ഞ ദിവസമാണ് ഉണ്ടാക്കിയത്. ഇതില്‍ ആകെ രണ്ട് സന്ദേശങ്ങളെ ഉണ്ടായിരുന്നുമുള്ളൂ. അതില്‍ അവസാനത്തെ സന്ദേശമായിരുന്നു ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കുന്നത്. എക്‌സിന്റെ നിയമങ്ങള്‍ ലംഘിച്ചതിനാലാണ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

അതേസമയം, ഇസ്രയേലിനുള്ള തിരിച്ചടി ഇറേനിയന്‍ നേതൃത്വം തീരുമാനിക്കുമെന്നു ആയത്തുള്ള അലി ഖമനെയ് പറഞ്ഞു. ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തെ പെരുപ്പിച്ചോ ചുരുക്കിയോ കാട്ടരുത്. ഇറാന്റെ ശക്തി ഇസ്രയേലിനു കാണിച്ചുകൊടുക്കണം. ഇസ്രയേലിന്റെ കണക്കുകൂട്ടല്‍ തെറ്റാണെന്ന് ഇറാന്‍ തെളിയിക്കണമെന്ന് ഖമനയ് കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.