CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 24 Minutes 58 Seconds Ago
Breaking Now

'തൃശൂര്‍ പൂര നഗരിയിലെത്താന്‍ ആംബുലന്‍സില്‍ കയറി'; ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി, ഗുണ്ടകള്‍ കാര്‍ ആക്രമിച്ചുവെന്ന് താരം

പൂര നഗരിയില്‍ എത്തിയത് കാറില്‍ ആയിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്.

തൃശൂര്‍ പൂര നഗരിയിലെത്താന്‍ ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കാലിന് പ്രശ്‌നമുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ല. അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. എന്നാല്‍ ഗുണ്ടകള്‍ കാര്‍ ആക്രമിച്ചു. ആ സമയം അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

പൂര നഗരിയില്‍ എത്തിയത് കാറില്‍ ആയിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്. ആംബുലന്‍സില്‍ എത്തുന്ന  വീഡിയോ ഉണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി തരാതെ ദേഷ്യപ്പെടുകയാണ് ചെയ്തത്. എന്നാല്‍ ഇന്ന് വിഷയത്തില്‍ പ്രതികരിച്ച സുരേഷ് ഗോപി, പൂരം കലക്കല്‍ അന്വേഷണത്തില്‍ സിബിഐയെ വിളിക്കാന്‍ ചങ്കൂറ്റമുണ്ടോയെന്നും ചോദിച്ചു. തൃശൂര്‍ പൂരം കലക്കലില്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെയെന്ന് സുരേഷ് ?ഗോപി പറഞ്ഞു.

തൃശൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തതിന് കാരണം കരുവന്നൂര്‍ വിഷയമാണ്. അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കല്‍ ആരോപണമെന്ന് സുരേഷ് ?ഗോപി പറഞ്ഞു. ആംബുലന്‍സില്‍ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയില്‍ എന്ത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ?ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. വിളിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല.

എഡിഎമ്മിന്റെ മരണത്തില്‍, റിപ്പോര്‍ട്ടിന്മേല്‍ല്‍ മന്ത്രിയുടെ പ്രതികരണം ഇല്ലേ?. ഈ വിഷയങ്ങള്‍ ഇന്നോ ഇന്നലെ തുടങ്ങിയതല്ല. ഇന്നലെയും പെട്രോളിയം മന്ത്രിയുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനകത്ത് നല്‍കിയ എന്‍ഒസി പരിശോധിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.