ഇറാനിലെ ഇസ്ലാമിക് ആസാദ് സര്‍വകലാശാലയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി യുവതി അര്‍ധനഗ്‌നയായ സംഭവത്തില്‍ വിശദീകരണവുമായി പാരിസിലെ ഇറാന്‍ എംബസി. പ്രതിഷേധിച്ച വിദ്യാര്‍ഥിനിയെ പ്രത്യേക പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയതായും ഇവര്‍ ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞതാണെന്നും രണ്ടു കുട്ടികളുടെ അമ്മയാണെന്നാണ് ഇറാനിയന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു. അസുഖം ഭേദമായാല്‍ സര്‍വകലാശാലയില്‍ പഠനം പുനരാരംഭിക്കുമെന്നും അന്തിമ തീരുമാനം സര്‍വകലാശാലയുടേതാണെന്നും എംബസി അറിയിച്ചു.
അതേസമയം, അര്‍ധനനഗ്‌നയായി പ്രതിഷേധിച്ച യുവതിയുടെ നടപടിയെ അസാന്മാര്‍ഗികമെന്ന് ഇറാനിയന്‍ ശാസ്ത്ര വകുപ്പ് മന്ത്രി ഹുസൈന്‍ സിമെയ് വിശേഷിപ്പിച്ചു. യുവതിയുടെ നടപടി അസന്മാര്‍ഗികവും ശരിഅത്ത് നിയമങ്ങളുടെ ലംഘനവുമാണ്. ദൃശ്യങ്ങള്‍ പങ്കുവച്ചവര്‍ ലൈംഗികത്തൊഴില്‍ പ്രചരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. ധാര്‍മികമായും മതപരമായും ന്യായീകരിക്കാന്‍ കഴിയാത്തതാണ് യുവതി ചെയ്തതെന്നും മന്ത്രിസഭാ യോഗത്തില്‍ സിമെയ് പറഞ്ഞു.
വിദ്യാര്‍ഥിനി അഹൂ ദാര്യോയ് ആണ് സര്‍വകലാശാലയിലും തെരുവിലും ഉള്‍വസ്ത്രം മാത്രം ധരിച്ച് പുറത്തിറങ്ങിയത്. ഇറാനിലെ കര്‍ശനമായ ഡ്രസ് കോഡില്‍ പ്രതിഷേധിച്ചാണ് യുവതി പ്രതിഷേധിച്ചത്. പ്രതിഷേധിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരു. തുടര്‍ന്ന് വിദ്യാര്‍ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസിന്റെ വാദം.