CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 34 Seconds Ago
Breaking Now

ബോംബ് നിര്‍മ്മാണ വീഡിയോ അയച്ചു നല്‍കി, സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നും പരിശീലനം കിട്ടിയെന്ന് റിപ്പോര്‍ട്ട്

ബോംബ് നിര്‍മ്മാണ വീഡിയോ അയച്ചു നല്‍കി, സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നും പരിശീലനം കിട്ടിയെന്ന് റിപ്പോര്‍ട്ട്

ചെങ്കോട്ട സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ പരിശീലനം കിട്ടിയതായി സംശയം. പിടിയിലായ മുസമ്മീല്‍ തുര്‍ക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നതിന്റെ ചില സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പാക് തീവ്രവാദ സംഘടനകളായ ജെയ്ഷെ മുഹമ്മദിനും ഐഎസ് ശാഖയായ അന്‍സാര്‍ ഗസ്വാത് അല്‍ഹിന്ദിനും വേണ്ടിയാണ് ഉമര്‍ നബിയും അറസ്റ്റിലായ ഡോക്ടര്‍മാരും പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായി. തുര്‍ക്കി അങ്കാറയില്‍ നിന്നുള്ള 'ഉകാസ' എന്ന കോഡ് നാമത്തിലറിയപ്പെടുന്ന വ്യക്തി ഡോക്ടര്‍മാരുടെയും ജെയ്ഷിന്റെയും അന്‍സാറിന്റെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു.

വിദേശത്ത് നിന്നും ഭീകരര്‍ ബോംബ് നിര്‍മ്മാണത്തിന്റെ വീഡിയോകള്‍ ഡോക്ടര്‍മാര്‍ക്ക് അയച്ചു കൊടുത്തു. ഇങ്ങനെയാണ് ബോംബ് നിര്‍മ്മിച്ചതെന്നാണ് വിവരം. വിദേശത്തു നിന്ന് സ്‌ഫോടനം നിയന്ത്രിച്ച മൂന്ന് ഭീകരരുടെ പേരുകളാണ് ഏജന്‍സികള്‍ക്ക് കിട്ടിയത്. ഇതില്‍ ഉകാസ എന്നയാളാണ് തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് മുസമ്മീലിനെ കൊണ്ടു പോയത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ മിര്‍സ ഷദാബ് ബെയിഗിന്റെ പങ്കും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. 2008ലെ ബട്‌ല ഹൗസ് ഏറ്റുമുട്ടലിനു ശേഷം ഒളിവില്‍ പോയ ഭീകരനാണ് ബെയിഗ് ഇയാള്‍ അല്‍ഫലാഹ് എഞ്ചിനീയറിംഗ് കൊളെജിലാണ് പഠിച്ചത്.

ചെങ്കോട്ട സ്‌ഫോടവുമായി ബന്ധപ്പെട്ട് ഉമര്‍ നബിയുടെ സാമൂഹിക മാധ്യമ അക്കൗണ്ട് സംബന്ധിച്ച് അന്വേഷണ സംഘം റ്റയോട് വിശദാംശങ്ങള്‍ തേടി ഏജന്‍സി ഭീകര സംഘത്തിലെ മറ്റ് അംഗങ്ങളെ തേടി കാണ്‍പൂരിലും പരിശോധന പുരോഗമിക്കുകയാണ്. ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ഹാപ്പൂരിലെ ഡോക്ടറെ വിട്ടയച്ചു

 




കൂടുതല്‍വാര്‍ത്തകള്‍.