CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 55 Minutes 23 Seconds Ago
Breaking Now

ബെന്യാമിനൊത്ത് സ്‌കോട്‌ലന്‍ഡില്‍ സംവാദ സന്ധ്യ ഒരുക്കി കൈരളി

മലയാളത്തിന്റെ പ്രീയപ്പെട്ട കഥാകാരന്‍ ബെന്യാമിന്‍ പങ്കെടുത്ത സംവാദ സദസ്സ് നവംബര്‍ 9 ശനിയാഴ്ച വെകുന്നേരം സ്‌കോട്‌ലന്‍ഡ് തലസ്ഥാനമായ എഡിന്ബറയില്‍ നടന്നു. യൂണിവേഴ്സിറ്റി ഓഫ് എഡിന്‍ബറയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് കൈരളി യുകെ എഡിന്‍ബറ യൂണിറ്റ് സെക്രട്ടറി പ്രവീണ്‍ ചെറിയാന്‍ അശോക് മോഡറേറ്റര്‍ ആയിരുന്നു. സംവാദത്തില്‍ പ്രശസ്ത ചരിത്രകാരന്‍ മഹമൂദ് കൂരിയ, സിനിമ സംവിധായകന്‍ ആല്‍വിന്‍ ഹെന്റി, സിനിമ നിര്‍മ്മാതാവ് രാജേഷ് കൃഷ്ണ, കൈരളി യുകെ ദേശീയ സെക്രട്ടറി കുര്യന്‍ ജേക്കബ് എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളും സാഹിത്യ സിനിമ പ്രേമികളും ഉള്‍പ്പടെ പങ്കെടുത്ത ചര്‍ച്ച ആടുജീവിതം മുതല്‍ ലോക സാഹിത്യ രാഷ്ട്രീയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്തു. പരിപാടിയുടെ വിജയത്തിന് സഹായിച്ച എല്ലാവര്ക്കും കൈരളി യുകെ എഡിന്‍ബറ യൂണിറ്റ് നന്ദി അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.