CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 4 Minutes 8 Seconds Ago
Breaking Now

പരീക്ഷയില്‍ ജയിച്ചില്ല, അക്രമം കാണിച്ച വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് എട്ടുപേര്‍ കൊല്ലപ്പെട്ടു, 17 ഓളം പേര്‍ക്ക് പരിക്ക്

21-കാരനായ പ്രതി ഈ വര്‍ഷത്തെ ബിരുദ പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനയില്‍ അക്രമാസക്തനായ വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് എട്ട് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ ചൈനയില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. യിക്സിംഗ് നഗരത്തിലെ വുക്സി വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആന്‍ഡ് ടെക്നോളജിയില്‍ ആക്രമണമുണ്ടായത്.

സംഭവത്തില്‍ ഇതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 21-കാരനായ പ്രതി ഈ വര്‍ഷത്തെ ബിരുദ പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ ചികിത്സിയില്‍ തുടരുകയാണ്.

ഈയിടെയാണ് ചൈനയിലെ തെക്കന്‍ നഗരമായ സുഹായില്‍ ഒരു സ്‌പോര്‍ട്‌സ് സെന്ററില്‍ വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാറിടിച്ചു കയറ്റിയ സംഭവമുണ്ടായത്. അപകടത്തില്‍ 35 പേര്‍ കൊല്ലപ്പെടുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് വീണ്ടും ചൈനയില്‍ അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.