പാക്കിസ്ഥാനിലെ ഗുജ്റന്‍വാലയില്‍ നിന്നുള്ള യാചക കുടുംബം നടത്തിയ ആഡംബരമായ ഒരു പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
അവരുടെ മുത്തശ്ശി മരിച്ചതിന്റെ 40-ാം ദിവസം പ്രമാണിച്ച് നടത്തിയ വിരുന്നില്‍ ഏകദേശം 20,000 അതിഥികള്‍ ആണ് പങ്കടുത്തത്. ഭിക്ഷാടകരായ ഈ കുടുംബം ഏകദേശം 1.25 കോടി പാകിസ്ഥാന്‍ രൂപ (ഏകദേശം 38 ലക്ഷം രൂപ) ആഘോഷത്തിനായി ചെലവഴിച്ചുവെന്നതാണ് ആഘോഷത്തെ കൂടുതല്‍ ഞെട്ടിപ്പിക്കുന്നത്. വിരുന്നിന്, കുടുംബം ബീഫ്, ചിക്കന്‍, ആട്ടിറച്ചി, മുറബ്ബ, നാന്‍ മതര്‍ ഗഞ്ച്, ചിക്കന്‍, പഴങ്ങള്‍, പലതരം മധുരപലഹാരങ്ങള്‍ എന്നിവയെല്ലാം അതിഥികള്‍ക്കായി വിളമ്പി.
പാക്കിസ്ഥാനിലെ പ്രാദേശിക ചാനലായ എബിഎന്‍ ന്യൂസാണ് വാര്‍ത്ത ആദ്യം പങ്കുവെച്ചത്. പിന്നീട്, ഇവന്റില്‍ നിന്നുള്ള ക്ലിപ്പ് എക്സില്‍ പ്രചരിക്കാന്‍ തുടങ്ങി. ''ഗുജ്റന്‍വാലയിലെ ഭിക്ഷാടകര്‍ 1000 രൂപ ചിലവഴിച്ചതായി റിപ്പോര്‍ട്ടുകള്‍'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ വന്നത്. മുത്തശ്ശിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് 1 കോടി 25 ലക്ഷം ചിലവാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ആയിരക്കണക്കിന് ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. ബീഫ്, ചിക്കന്‍, പഴങ്ങള്‍, മധുര പലഹാരങ്ങള്‍ തുടങ്ങി എല്ലാത്തരം ഭക്ഷണങ്ങളും അവര്‍ ക്രമീകരിച്ചു. അതിഥികളെ ക്ഷണിക്കുക മാത്രമല്ല, ക്ഷണിക്കപ്പെട്ടവരെ വേദിയിലെത്തിക്കുന്നതിനായി 2000ത്തോളം വാഹനങ്ങള്‍ സജ്ജീകരിച്ചതായും റിപ്പോര്‍ട്ട്. ഗുജ്റന്‍വാലയിലെ റഹ്വാലി റെയില്‍വേ സ്റ്റേഷനു സമീപം നടന്ന പരിപാടിയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു.