CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 37 Minutes 14 Seconds Ago
Breaking Now

റോഡില്ല; പാമ്പുകടിയേറ്റ പെണ്‍കുട്ടിയെ തുണിത്തൊട്ടിലില്‍ കിടത്തി ആശുപത്രിയിലേക്ക് ; വഴി മധ്യേ 13 കാരിയ്ക്ക് ദാരുണാന്ത്യം

റോഡ് സൗകര്യമില്ലാത്തതാണ് കൗമാരക്കാരിയുടെ മരണത്തിനു ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പാമ്പുകടിയേറ്റ 13 വയസ്സുകാരി എട്ടു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. ധര്‍മപുരി ജില്ലയില്‍ പെന്നാഗരത്തെ ഒരു മലയോര ഗ്രാമത്തിലാണ് സംഭവം. കസ്തൂരി എന്ന പെണ്‍കുട്ടിയാണ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ മരിച്ചത്. പാമ്പുകടിയേറ്റ കസ്തൂരിയെ വാഹന സൗകര്യം ഇല്ലാത്തതിനാല്‍ തുണിത്തൊട്ടിലിലാണ് നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രിചരിക്കുന്നുണ്ട്. രണ്ടുമണിക്കൂറെടുത്താണ് നാട്ടുകാര്‍ കുട്ടിയുമായി കുന്നിറങ്ങിയത്. അവിടെനിന്നും രണ്ടര കിലോമീറ്റര്‍ അകലെയാണ് പ്രാഥമികാരോഗ്യ കേന്ദ്രം. കുന്നിറങ്ങിയ കസ്തൂരിയെ ആശുപത്രിയിലെത്തിക്കാനായി ഓട്ടോറിക്ഷയില്‍ കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു. സഹോദരങ്ങള്‍ക്കൊപ്പം പച്ചിലകള്‍ പറിക്കുന്നതിനിടെയാണ് കസ്തൂരിക്ക് പാമ്പുകടിയേറ്റത്. അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ഗ്രാമമായതിനാല്‍ വേഗത്തില്‍ ആശുപത്രിയിലെത്തിക്കുക വെല്ലുവിളിയായിരുന്നു.

റോഡ് സൗകര്യമില്ലാത്തതാണ് കൗമാരക്കാരിയുടെ മരണത്തിനു ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിക്കാനാവാതെ ഇതിനുമുമ്പും ഗ്രാമത്തില്‍ പലരും മരിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ അറിയിച്ചു. സര്‍ക്കാര്‍ സഹായിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ഗ്രാമത്തില്‍ 40 കുടുംബങ്ങളിലായി 200 പേരെങ്കിലും താമസിക്കുന്നുണ്ടെന്നാണ് വിവരം. ഗ്രാമത്തില്‍ നിന്നുള്ള 60-ലധികം കുട്ടികള്‍ എല്ലാ ദിവസവും 15 കിലോമീറ്ററോളം ചെളി നിറഞ്ഞ റോഡുകളിലൂടെ നടന്നാണ് അടുത്തുള്ള സ്‌കൂളിലെത്തുന്നത്. കൂലിപ്പണിക്കാരായ ഗ്രാമീണര്‍ക്ക് ഉപജീവനത്തിനായി കാല്‍നടയായി കുന്നിറങ്ങി വേണം നഗരത്തിലെത്താന്‍.

 




കൂടുതല്‍വാര്‍ത്തകള്‍.