CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 3 Minutes 17 Seconds Ago
Breaking Now

ബേസിംഗ്സ്റ്റോക്ക് റോയല്‍സിന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശനിയാഴ്ച ; നാല്‍പ്പത് ടീമുകള്‍ മാറ്റുരക്കുന്നു... സമാപനത്തിന് അതിഥികളായി ബേസിംഗ്സ്റ്റോക്ക് എം പി ലൂക്ക് മര്‍ഫിയും കൗണ്‍സിലര്‍ സജീഷ് ടോമും

ബേസിംഗ്സ്റ്റോക്ക് റോയല്‍സ് ക്ലബ് സംഘടിപ്പിക്കുന്ന, ഇന്റര്‍മീഡിയറ്റ് തലത്തിലുള്ള പുരുഷന്മാര്‍ക്കുള്ള ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശനിയാഴ്ച നടക്കുന്നു. 

എവറസ്റ്റ് കമ്മ്യൂണിറ്റി അക്കാദമിയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ യു കെ യുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന നാല്‍പ്പത് ടീമുകള്‍ പങ്കെടുക്കും. രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന ടൂര്‍ണമെന്റിന് ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് കുമാരി സെബാസ്റ്റ്യന്‍ ഫ്ളാഗ് ഓഫ് ചെയ്യും. 

വൈകിട്ട് ആറ് മണിക്ക് നടക്കുന്ന സമാപന യോഗത്തിലും സമ്മാനദാന ചടങ്ങിലും ബേസിംഗ്സ്റ്റോക്ക് എം പി ലൂക്ക് മര്‍ഫി, കൗണ്‍സിലര്‍ സജീഷ് ടോം എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ടൂര്‍ണമെന്റ്‌റില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഐക്കണ്‍ മോര്‍ട്ട്‌ഗേജ് സ്‌പോണ്‍സര്‍ ചെയ്യുന്ന 350 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് ചിക്കിംഗ് ആന്‍ഡ് പ്രീമിയര്‍ ഷോപ്സ് ബേസിംഗ്സ്റ്റോക്ക് സ്‌പോണ്‍സര്‍ ചെയ്യുന്ന 200 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് ആരോമ കാറ്ററിംഗ് സ്‌പോണ്‍സര്‍ ചെയ്യുന്ന 100 പൗണ്ടും ട്രോഫിയും ആണ് സമ്മാനം.  

ടൂര്‍ണമെന്റിന് എത്തുന്നവര്‍ക്ക് നല്‍കുന്ന സൗജന്യ റാഫിള്‍ ടിക്കറ്റില്‍നിന്നും വിജയി ആകുന്ന ഒരാള്‍ക്ക് ഏഷ്യന്‍ ഓറിയന്റല്‍ സൂപ്പര്‍മാര്‍ക്കറ്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന അന്‍പത് പൗണ്ടിന്റെ കാഷ് വൗച്ചറും നല്‍കുന്നതായിരിക്കും.

കായിക രംഗത്ത് താല്പര്യമുള്ള ബേസിംഗ്സ്റ്റോക്കിലെ ഒരുപറ്റം മലയാളി ചെറുപ്പക്കാരാണ് 'ബേസിംഗ്സ്റ്റോക്ക് റോയല്‍സ്' ക്ലബ്ബിനെ നയിക്കുന്നത്. ടൂര്‍ണമെന്റിന്റെ വിജയത്തിനായി സെല്‍ജോ ജോണി, ഷിജോ ജോസഫ്, റൈജു കുര്യാക്കോസ്, ദിനേശ് നായര്‍ രാജീവ്, ഹരിഹരന്‍ സേതുമാധവന്‍, നിതിന്‍ ബാബു, ജോബി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘാടക സമിതി പ്രവര്‍ത്തിക്കുന്നു.

ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലം:- 

 

Everest Community Academy, Oxford Way, Sherborne St. John, Basingstoke - RG24 9UP.

 

ജോബി തോമസ് 

 




കൂടുതല്‍വാര്‍ത്തകള്‍.