CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 37 Minutes 4 Seconds Ago
Breaking Now

പ്രശസ്ത കന്നഡ നടി മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് ഹൈദരാബാദ് പൊലീസ്

പ്രശസ്ത കന്നഡ സിനിമ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കന്നഡ നടി ശോഭിത ശിവണ്ണയെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 30 വയസായിരുന്നു ശോഭിത ശിവണ്ണയ്ക്ക്. ഹൈദരാബാദിലെ വസതിയിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാല്‍ സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്. താരത്തിന്റെ മരണത്തില്‍ കേസെടുത്ത് ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹ ശേഷം തെലുങ്ക് സിനിമയില്‍ ശോഭിത സജീവമാവുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബംഗളൂരുവിലേക്ക് കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലിവിഷനിലൂടെയാണ് ശോഭിത തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.