CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 24 Minutes 31 Seconds Ago
Breaking Now

രണ്ടാമൂഴം സിനിമയാക്കാത്തതില്‍ എം ടിക്ക് നിരാശയുണ്ടായിരുന്നു; ശ്രീകുമാര്‍ മേനോന്‍

എം ടി വാസുദേവന്‍ നായര്‍ തന്നെ മകനെപ്പോലെയാണ് കണ്ടിരുന്നതെന്ന് അനുസ്മരിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. അദ്ദേഹവുമായി അടുത്തിടപെടാന്‍ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. എം ടിയുടെ സിത്താര എന്ന വീട്ടിലെത്തിയാണ് താന്‍ രണ്ടാമൂഴത്തിന്റെ തിരക്കഥ സിനിമയാക്കാന്‍ ചോദിച്ചത്. രണ്ടാമൂഴം സിനിമയാക്കാത്തതില്‍ എം ടിക്ക് നിരാശയുണ്ടായിയെന്നും ശ്രീകുമാര്‍ മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു

രണ്ടാമൂഴം സിനിമയാക്കാന്‍ സാധിക്കാത്തതില്‍ ബജറ്റ് തന്നെയാണ് വലിയ പ്രതിസന്ധിയെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. താന്‍ മനസില്‍ കണ്ടതുപോലെ ഒരു വിശ്വോത്തര സിനിമയുണ്ടാക്കണമെങ്കില്‍ ബജറ്റ് 500 കോടിയിലോ 600 കോടിയിലോ ഒന്നും നില്‍ക്കില്ല. ആയിരം കോടിയെങ്കിലും ആ പ്രൊജക്ട് തീര്‍ക്കാന്‍ വേണ്ടിവരും. അങ്ങനെയാണ് അത് ഉപേക്ഷിച്ചത്. രണ്ടാമൂഴം സിനിമയാക്കാന്‍ തനിക്ക് ഇനി കഴിയില്ല. കോടതി വ്യവഹാരങ്ങള്‍ അവസാനിപ്പിച്ചത് അത്തരം ഒരു ധാരണയിലാണ്. രണ്ടാമൂഴം നല്ലൊരു കലാസൃഷ്ടിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.