CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 17 Minutes 4 Seconds Ago
Breaking Now

ആരാധകരെ 'ആര്‍മി' എന്ന് വിളിച്ച് അല്ലു അര്‍ജുന്‍; നടനെതിരെ പരാതി

ആരാധകരെ ആര്‍മി എന്ന് വിശേഷിപ്പിച്ചതില്‍ നടന്‍ അല്ലു അര്‍ജുനെതിരെ പരാതി. ഗ്രീന്‍ പീസ് എന്‍വയോണ്‍മെന്റ്, വാട്ടര്‍ ഹാര്‍വെസ്റ്റിങ് ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ പ്രസിഡന്റായ ശ്രീനിവാസ് ഗൗണ്ടാണ് അല്ലു അര്‍ജുനെതിരെ ഹൈദരബാദ് ജവഹര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

'പുഷ്പ 2'വിന്റെ പ്രമോഷന്റെ ഭാഗമായി അല്ലു അര്‍ജുന്‍ മുംബൈയില്‍ സംസാരിച്ചിരുന്നു. ആരാധകരെ കുടുംബമായിട്ടാണ് കാണുന്നതെന്നും അവരുടെ പിന്തുണ ഒരു സൈന്യത്തിന്റേത് പോലെയാണെന്നും അല്ലു പറഞ്ഞിരുന്നു. എന്നാല്‍ സൈന്യവുമായുള്ള ഉപമ അനാദരവാണെന്നും സൈന്യം ചെയ്ത ത്യാഗങ്ങളെ കുറച്ചു കാണിക്കുന്നതാണ് എന്നുമാണ് പരാതിയില്‍ പറയുന്നത്.

രാജ്യ സേവനത്തിനുള്ള പേരാണ് സൈന്യം എന്നും അത് ഒരു ഫാന്‍ ക്ലബ്ബിന് നല്‍കാനാവില്ലെന്നും ശ്രീനിവാസ് പറഞ്ഞു. കേരളത്തിലെ പ്രമോഷനിടയിലും ആരാധകരെ അല്ലു അര്‍ജുന്‍ ആര്‍മി എന്ന് വിശേഷിപ്പിച്ചിരുന്നു. അതേസമയം, ഡിസംബര്‍ 5ന് ആണ് പുഷ്പ 2 തിയേറ്ററുകളിലെത്തുന്നത്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.