ബാലതാരം ദേവനന്ദയുടെ കാല് തൊട്ട് വന്ദിക്കുന്ന പ്രായമായ ഒരു വ്യക്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഏതോ പരിപാടി കഴിഞ്ഞ് ദേവനന്ദ വരുന്നതും തൊട്ടുപിന്നാലെ മുന്‍പില്‍ നിന്ന ആള്‍ കാല് തൊട്ടു വന്ദിക്കുന്നതുമാണ് വീഡിയോ. ഈ വീഡിയോ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്.
മാളികപ്പുറം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ദേവനന്ദ. സിനിമാ താരമായിട്ടല്ലാ മാളികപ്പുറമായി ആ കുട്ടിയെ കണ്ട് വന്ദിച്ചതാണെന്നും, സിനിമ, അഭിനയം, ജീവിതം, അതില്‍ ഏതാ എന്താ എന്ന് തിരിച്ചറിയാത്ത ആളുകളെ കാണുമ്പോള്‍ തന്നെ കഷ്ടം തോന്നുന്നു.