CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 57 Minutes 43 Seconds Ago
Breaking Now

ലൈംഗിക ചൂഷണം നടത്തിയ പുരോഹിതനെ സംരക്ഷിച്ച സംഭവം; മാപ്പ് പറഞ്ഞ് യോര്‍ക്ക് ആര്‍ച്ച്ബിഷപ്പ്; ജസ്റ്റിന്‍ വെല്‍ബി രാജിവെച്ച ഒഴിവില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനെ നയിക്കാന്‍ സ്റ്റീഫന്‍ കോട്രെലിന് മുന്നില്‍ വഴിയടയുന്നു; രാജിവെയ്ക്കണമെന്ന് മുറവിളി

ചര്‍ച്ചിനുള്ളില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നയം മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് യോര്‍ക്ക് ആര്‍ച്ച്ബിഷപ്പ് വ്യക്തമാക്കുന്നത്

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ താല്‍ക്കാലിക മേധാവിയായി സ്ഥാനമേല്‍ക്കാന്‍ ഇരിക്കവെ യോര്‍ക്ക് ആര്‍ച്ച്ബിഷപ്പിന് കുരുക്കായി രാജിയ്ക്കുള്ള മുറവിളി. സ്റ്റീഫന്‍ കോട്രെല്‍ രാജിവെയ്ക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്. 

ചെംസ്‌ഫോര്‍ഡ് ബിഷപ്പായി സേവനം നല്‍കവെ ലൈംഗിക ചൂഷണ കേസ് കൈകാര്യം ചെയ്ത രീതിയാണ് സമ്മര്‍ദത്തിന് ഇടയാക്കുന്നത്. ലൈംഗിക ചൂഷകനാണെന്ന് തിരിച്ചറിഞ്ഞിട്ടും പുരോഹിതനായിരുന്ന ഡേവിഡ് ട്യൂഡറിനെ തുടരാന്‍ അനുവദിച്ചതാണ് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം തിരിഞ്ഞുകൊത്തുന്നത്. 

ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കുട്ടിക്ക് ട്യൂഡര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നതിനെ കുറിച്ച് കോട്രെലിന് അറിവുണ്ടായിരുന്നുവെന്നാണ് ബിബിസി അന്വേഷണത്തില്‍ കണ്ടെത്തിയത്. കൂടാതെ ചര്‍ച്ചില്‍ കുട്ടികള്‍ക്കൊപ്പം ഒറ്റയ്ക്ക് നില്‍ക്കാന്‍ ഇയാളെ അനുവദിച്ചിരുന്നില്ല. 

ഈ വിവരങ്ങള്‍ അറിഞ്ഞുവെച്ചിട്ടും പുരോഹിതനെ സംരക്ഷിച്ച കോട്രെലിന് പദവിയില്‍ തുടരാന്‍ കഴിയില്ലെന്നാണ് ന്യൂകാസില്‍ ബിഷപ്പ് റിട്. റവ. ഹെലെന്‍ ആന്‍ ഹാര്‍ട്‌ലി ചൂണ്ടിക്കാണിക്കുന്നത്. സ്വന്തം മഹിമയ്ക്ക് കളങ്കം വരുത്തിയ യോര്‍ക്ക് ആര്‍ച്ച്ബിഷപ്പ് രാജിവെയ്ക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 

അതേസമയം ചര്‍ച്ചിനുള്ളില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നയം മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് യോര്‍ക്ക് ആര്‍ച്ച്ബിഷപ്പ് വ്യക്തമാക്കുന്നത്. കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് പദവിയില്‍ നിന്നും ജസ്റ്റിന്‍ വെല്‍ബി പുതുവര്‍ഷത്തോടെ സ്ഥാനം ഒഴിയും. ഇതോടെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് താല്‍ക്കാലിക മേധാവിയായി യോര്‍ക്ക് ആര്‍ച്ച്ബിഷപ്പ് സ്ഥാനമേല്‍ക്കുമെന്ന് കരുതി ഇരിക്കവെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.