പുതുവര്‍ഷത്തില്‍ ആഘോഷത്തോടെ തുടങ്ങാനുള്ള മോഹം അസ്ഥാനത്താക്കി കര്‍ഷക പ്രതിഷേധം. കര്‍ഷകര്‍ക്ക് മേല്‍ നികുതി ചുമത്താനുള്ള ലേബര്‍ ഗവണ്‍മെന്റ് നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുന്ന കര്‍ഷകര്‍ ഇതിന്റെ ഭാഗമായി സൂപ്പര്‍മാര്‍ക്കറ്റുകളെ നോട്ടമിടുകയാണെന്നാണ് റിപ്പോര്‍ട്ട്.
കാര്‍ഷിക മേഖലയിലെ തീവ്ര വിഭാഗങ്ങള്‍ രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റ് ഡിസ്ട്രിബ്യൂഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം ട്രാക്ടര്‍ ഉപയോഗിച്ച് തടയുമെന്നാണ് ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട്. വിതരണ ശൃംഖലകളില്‍ തടസ്സം നേരിടുന്നതോടെ ഉപഭോക്താക്കള്‍ക്ക് വിലക്കയറ്റത്തോടൊപ്പം, സാധനങ്ങള്‍ കിട്ടാത്ത അവസ്ഥയും വന്നുചേരും. ലോക്ക്ഡൗണ്‍ സമയത്ത് ആളുകള്‍ ടോയ്‌ലെറ്റ് പേപ്പറും, മറ്റ് നിത്യോപയോഗ സാധനങ്ങളും വാങ്ങിക്കൂട്ടിയതിന് സമാനമായ മത്സരമാണ് രൂപപ്പെടുക.
സ്റ്റോറുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി അടച്ചുപൂട്ടുന്നത് വരെ തങ്ങളുടെ പ്രതിഷേധം നിര്‍ത്തില്ലെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പത്രത്തോട് പറഞ്ഞിരിക്കുന്നത്. ആദ്യമായി കര്‍ഷകരുടെ വസ്തുവകകളില്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് ഏര്‍പ്പെടുത്തിയ ലേബര്‍ നടപടിയാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍. തന്റെ ആദ്യ ബജറ്റില്‍ കര്‍ഷകരുടെ ആസ്തികള്‍ക്ക് 20% ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് ഏര്‍പ്പെടുത്തിയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപനം നടത്തിയത്.
കര്‍ഷകര്‍ ഇതിനെതിരെ വെസ്റ്റ്മിന്‍സ്റ്ററിലേക്ക് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ജനുവരി 25ന് ലേബര്‍ മണ്ഡലങ്ങള്‍ക്ക് പുറത്ത് ട്രാക്ടറുകള്‍ എത്തിച്ച് ദേശീയ പ്രതിഷേധ ദിനം സംഘടിപ്പിക്കാനും ഒരുക്കം നടക്കുന്നുണ്ട്. ഇതോടൊപ്പമാണ് നയം പിന്‍വലിക്കാന്‍ ഗവണ്‍മെന്റിനെ നിര്‍ബന്ധിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് ഡിസ്ട്രിബ്യൂഷന്‍ സെന്ററുകളില്‍ പിക്കറ്റ് ചെയ്യുന്നത്.