ലേബര്‍ ഗവണ്‍മെന്റിന്റെ പരിസ്ഥിതി സൗഹാര്‍ദ്ദ നടപടികളുടെ ഭാഗമായി വാടക വീടുകളുടെ ഉടമകള്‍ കൂടുതല്‍ വിയര്‍ക്കുമെന്ന് മുന്നറിയിപ്പ്. വാടക പ്രോപ്പര്‍ട്ടികളുടെ ഉടമകള്‍ക്ക് മേല്‍ പ്രകൃതിസൗഹൃദ ലക്ഷ്യങ്ങള്‍ കര്‍ശനമായി തന്നെ നടപ്പാക്കാന്‍ ലേബര്‍ ഒരുങ്ങുന്നതാണ് ഈ മുന്നറിയിപ്പിന് ഇടയാക്കുന്നത്.
എനര്‍ജി സെക്രട്ടറി എഡ് മിലിബന്ദ് പ്രഖ്യാപിച്ച പദ്ധതികള്‍ പ്രകാരം ഇംഗ്ലണ്ടിലെ എല്ലാ വാടക വീടുകള്‍ക്കും 2030 ആകുന്നതോടെ C അല്ലെങ്കില്‍ അതിന് മുകളില്‍ റേറ്റിംഗുള്ള എനര്‍ജി പെര്‍ഫോമന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഏകദേശം 2.9 മില്ല്യണ്‍ കെട്ടിടങ്ങളാണ് C റേറ്റിംഗ് ലഭിക്കാനായി അപ്‌ഗ്രേഡ് ചെയ്യേണ്ടി വരിക.
നിലവില്‍ E റേറ്റിംഗാണ് വാടക വീടുകള്‍ക്ക് ആവശ്യം. എന്നാല്‍ ഇതിനായി ഓരോ പ്രോപ്പര്‍ട്ടിക്കും 8074 പൗണ്ട് വീതം കണക്കാക്കുമ്പോള്‍ ഏകദേശം 23.4 ബില്ല്യണ്‍ പൗണ്ട് ചെലവഴിക്കേണ്ടി വരുമെന്നാണ് റൈറ്റ്മൂവ് കണക്ക്. എന്നാല്‍ പല പഴയ പ്രോപ്പര്‍ട്ടികള്‍ക്കും പുതിയ മിനിമം സ്റ്റാന്‍ഡേര്‍ഡ് എത്തിപ്പിടിക്കുന്നത് അസാധ്യവുമാകും.
ഇതിന്റെ പേരില്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പ്രോപ്പര്‍ട്ടികള്‍ വിറ്റൊഴിഞ്ഞാല്‍ വാടക വിപണിയില്‍ വീണ്ടും സമ്മര്‍ദം കടുക്കുകയും, വാടകക്കാരെ സംബന്ധിച്ച് വാടക നിരക്ക് വീണ്ടും ഉയരുന്ന ദുരവസ്ഥ നേരിടുകയും ചെയ്യും. ഇപിസി നിയമങ്ങള്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ പാലിക്കാത്ത ലാന്‍ഡ്‌ലോര്‍ഡ്‌സില്‍ നിന്നും ചുരുങ്ങിയത് 10,000 പൗണ്ട് പിഴ ഈടാക്കാനാണ് നീക്കം.