CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 52 Minutes 56 Seconds Ago
Breaking Now

24 വയസ്സില്‍ ലഭിച്ച അവസരം ഉപേക്ഷിച്ചു, കാരണം ഭയം ; വെളിപ്പെടുത്തി നടി മനോഹരി

മലയാളത്തിന്റെ പ്രിയ താരം ബേസില്‍ ജോസഫ് നായകനായ സൂക്ഷ്മദര്‍ശിനി എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച നടിയാണ് മനോഹരി. ബേസില്‍ ജോസഫിന്റെ അമ്മയായി എത്തിയ മനോഹരി ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചിട്ടുമുണ്ട്. അതിലുപരി ഉപ്പും മുളകിലെയും ബാലുവിന്റെ അമ്മ കഥാപാത്രമായിരിക്കും പ്രേക്ഷകര്‍ക്ക് സുപരിചിതം. ഇപ്പോഴിതാ താരം തന്റെ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി.

 മനോഹരി തന്റെ സിനിമ, നാടക ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നത്. ഉപ്പും മുളകിലെയും ബാലുവിന്റെ അമ്മ കഥാപാത്രമായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരം വളരെ സ്‌നേഹവും സൗമ്യവുമായി പെരുമാറുന്ന അമ്മ കഥാപാത്രത്തിലൂടെ നടി ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സിനിമയിലും സമാനമായ കഥാപാത്രങ്ങള്‍ മനോഹരിയെ തേടിയെത്തി. അവയെല്ലാം അവര്‍ മനോഹമാരാക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്മരാജന്റെ സിനിമയിലേക്ക് തനിക്ക് അവസരം വന്നെങ്കിലും അത് നഷ്ടപ്പെടുത്തിയ കഥയും നടി പങ്കുവച്ചു. പത്മരാജന്‍ സംവിധാനം ചെയ്ത പെരുവഴിയമ്പലം എന്ന സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. 24 വയസ്സേ അന്നുള്ളൂ. ചിത്രത്തില്‍ അശോകന്റെ സഹോദരിയുടെ കഥാപാത്രം ചെയ്യാനാണ് എന്നെ വിളിച്ചത്. പക്ഷേ അന്ന് സിനിമ എന്നു പറഞ്ഞാല്‍ പേടിയായിരുന്നു. അത്തരമൊരു പൊതു ബോധമാണ് എല്ലാവരും കൂടി സൃഷ്ടിച്ചു വെച്ചത്. അതുകൊണ്ട് മികച്ചൊരു അവസരം വന്നിട്ടും പോയില്ല.

പിന്നീട് സിനിമയിലേക്ക് എന്നെ വിളിക്കില്ലെന്നാണ് കരുതിയത്. ഉപ്പും മുളകിലും അഭിനയിക്കുമ്പോഴാണ് ആസിഫ് അലിയുടെ കെട്ടിയോളാണെന്റെ മാലാഖ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. സിനിമ എങ്ങനെയാണെന്നും അതില്‍ ഏതുവിധത്തിലാണ് അഭിനയിക്കേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു. ബിജുവും നിഷയും അടക്കമുള്ള താരങ്ങളുടെ നിര്‍ബന്ധത്തിന്റെ പുറത്താണ് അതില്‍ അഭിനയിക്കാന്‍ പോകുന്നത്. മികച്ച അനുഭവമാണ് ആ സിനിമ നല്‍കിയത്. അത് പുറത്തിറങ്ങിയപ്പോള്‍ ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടി. ഇതോടുകൂടി സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങിയെന്നും നടി പറയുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.