CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 59 Seconds Ago
Breaking Now

വില്‍ ഷെയര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം അതിഗംഭീരമായി. എട്ടു മണിക്കൂറോളം നീണ്ടുനിന്ന ആഘോഷ പരിപാടികള്‍ ശ്രീ സോജന്‍ ജോസഫ് എംപി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു

വില്‍ ഷെയര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികള്‍ വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക സമന്വയത്തിന്റെ പര്യായമായി മാറി. ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മലയാളിയും ആഷ്ഫോര്‍ഡ് എംപിയുമായ ശ്രീ സോജന്‍ ജോസഫ് നിര്‍വഹിച്ചു. ക്രിസ്മസ് ആഘോഷത്തില്‍ വില്‍ഷെയറിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ 850 അധികം ആളുകള്‍ സ്വിന്‍ഡന്‍ -MECA ഓഡിറ്റോറിയത്തില്‍ ഒത്തുചേര്‍ന്നപ്പോള്‍ വില്‍ ഷെയര്‍ മലയാളികളുടെ ഒത്തൊരുമയും സാഹോദര്യവും സ്ഫുരിക്കുന്ന വേദിയായി മാറി.

ഇക്കഴിഞ്ഞ ജനുവരി അഞ്ചാം തീയതി ഞായറാഴ്ച മൂന്നുമണിയോടുകൂടി ആരംഭിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികള്‍ രാഖി ജി ആര്‍ ന്റെ പ്രാര്‍ത്ഥനാ ഗാനത്തോട് കൂടി തുടക്കം കുറിച്ചു. തുടര്‍ന്ന് അഞ്ജന സുജിത്ത് സംവിധാനം നിര്‍വഹിച്ച ലോകരക്ഷകനായ ക്രിസ്തു ദേവന്റെ പിറവിയുടെ ദൃശ്യാവിഷ്‌കാരം വേദിയില്‍ അരങ്ങേറുകയുണ്ടായി. അതിന്റെ സാങ്കേതികത്വം നിര്‍വഹിച്ച എബി ജോസഫ് , സ്റ്റീഫന്‍ ഇമ്മാനുവേല്‍ എന്നിവരുടെ സാങ്കേതിക പരിജ്ഞാനവും സഹായവും പ്രശംസനീയമാണ്. അതിനെ തുടര്‍ന്ന് സിജി മനോജിന്റെയും അഭിലാഷ് അഗസ്റ്റിന്റെയും നേതൃത്വത്തില്‍ ഇരുപതോളം ഗായകര്‍ ചേര്‍ന്ന് ആലപിച്ച കരോള്‍ സംഗീതം വേദിയെ ആഘോഷ ഉത്സവപ്രതീതിയുളവാക്കി. തുടര്‍ന്ന് കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരുടെ വിവിധ ഗാനാലാപനവും നയന മനോഹരമായ വിവിധ സിനിമാറ്റിക് ഡാന്‍സുകളും വില്‍ഷെയറിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷരാവിനെ ഏറെ നിറമുള്ളതാക്കി.

തുടര്‍ന്ന് നടത്തപ്പെട്ട പൊതു സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രിന്‍സ് മോന്‍ മാത്യു അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി പ്രദീഷ് ഫിലിപ്പ് ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. സോജന്‍ ജോസഫ് എം പി പൊതുസമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു .

സ്‌നേഹവും ഐക്യവും വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ മുഖമുദ്രയാണെന്നും ഉറച്ച സൗഹൃദവും മാനുഷിക മൂല്യങ്ങളില്‍ അടിയുറച്ച കൂട്ടായ്മയും ആണ് WMAയുടെ ശക്തി എന്നും ഈ ഒത്തൊരുമയാണ് യുകെയിലെ ഏറ്റവും വലുതും പാരമ്പര്യ തികവുമുള്ള അസോസിയേഷനുകളില്‍ ഒന്നായി ഡബ്ലിയു എം എ അറിയപ്പെടുന്നതെന്നും 25 ഉം 50 ഉം വര്‍ഷങ്ങള്‍ ഇനിയും ഒറ്റക്കെട്ടായി മുന്നേറണം എന്നും ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് ശ്രീ സോജന്‍ ജോസഫ് എംപി സംസാരിക്കുകയുണ്ടായി. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ഏറ്റവും മികച്ച പ്രകടനം കാഴ്ചവക്കുവാന്‍ സാധിച്ചത് അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനഫലം ആണെന്നും കൂട്ടുത്തരവാദിത്വവും കര്‍മ്മനിരതമായ നേതൃനിരയുമാണ് അസോസിയേഷന്റെ ശക്തി എന്നും അസോസിയേഷന്‍ രൂപീകൃതമായനാള്‍ മുതല്‍ നാളിതുവരെയുള്ള ഭരണസാരഥികളുടെ ഒത്തൊരുമയോടുള്ള പ്രവര്‍ത്തനഫലമാണ് നമ്മുടെ 20-)0 വാര്‍ഷികാഘോഷമെന്നും, തുടര്‍ന്നും 2025 - 2026 കാലയളവിലെ കമ്മിറ്റിക്ക് എല്ലാവിധ ഭാവുകങ്ങളും പിന്തുണയും അര്‍പ്പിക്കുന്നതായും എല്ലാവരും ഒറ്റക്കെട്ടായി മുന്നേറാം എന്നും അധ്യക്ഷത വഹിച്ചു കൊണ്ട് പ്രിന്‍സ് മോന്‍ മാത്യു സംസാരിക്കുകയുണ്ടായി. ക്രിസ്തു ദേവന്റെ മൂല്യങ്ങളായ സ്‌നേഹവും സാഹോദര്യവും മുറുകെപ്പിടിക്കാം എന്നും കൂട്ടായ്മയില്‍ ഒന്നിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാമെന്നും പുതുവര്‍ഷത്തില്‍ പുതിയ പ്രതീക്ഷകളോടെ പ്രത്യാശയുടെ വാതില്‍ തുറന്നു കൊണ്ട് മെച്ചപ്പെട്ട ജീവിത സാഹചര്യം സംജാതമാകട്ടെയെന്നും ക്രിസ്തുവിന്റെ വിനയം നമുക്ക് ഓരോരുത്തര്‍ക്കും മാതൃകയാക്കാം എന്നും ക്രിസ്തുമസ്സിന്റെയും പുതുവത്സരത്തിന്റെയും സന്ദേശവും ആശംസകളും സെക്രട്ടറി പ്രദീഷ് ഫിലിപ്പ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു സംസാരിച്ചു .

തുടര്‍ന്ന് 2023 - 2024 കാലയളവില്‍ അസോസിയേഷന്റെ സാരഥ്യം വഹിച്ച എല്ലാ കമ്മിറ്റി അംഗങ്ങളെയും പൊതുസമ്മേളനത്തില്‍ ആദരിക്കുകയുണ്ടായി അതിനെ തുടര്‍ന്ന് അസോസിയേഷന്റെ പൊതുയോഗം ആരംഭിക്കുകയും വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി പ്രദീഷ് ഫിലിപ്പും അസോസിയേഷന്റെ വരവ് ചിലവ് കണക്കുകള്‍ ട്രഷറര്‍ സജി മാത്യുവും ചേര്‍ന്ന് അവതരിപ്പിക്കുകയുണ്ടായി. റിപ്പോര്‍ട്ടും കണക്കും അംഗങ്ങള്‍ ബോധ്യപ്പെട്ട് അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മട്ടാഞ്ചേരി കാറ്ററേഴ്സിന്റെ വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരുന്നു .ഇത്തവണത്തെ ക്രിബ് മത്സരം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രെദ്ധ നേടുകയുണ്ടായി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രൊഫിയും സമ്മാനിച്ചു.

ജനറല്‍ ബോഡി മീറ്റിങ്ങിനു ശേഷം 2025 - 2026 കാലയളവിലേക്കുള്ള അസോസിയേഷന്റെ ഭാരവാഹികളായി ജിജി സജിയുടെ നേതൃത്വത്തില്‍ 32 അംഗ കമ്മിറ്റി ഭരണഘടനാപരമായ നേതൃത്വം ഏറ്റെടുക്കുകയും പ്രതീകാത്മകമായി അസോസിയേഷന്റെ ഭരണഘടന നിലവിലെ പ്രസിഡന്റ് പ്രിന്‍സ് മോന്‍ മാത്യുവില്‍ നിന്ന് പുതിയ പ്രസിഡന്റ് ജിജി സജി ഏറ്റുവാങ്ങി നിറ നിറകയ്യടികളോടെ വില്‍ ഷെയര്‍ മലയാളി സമൂഹം പുതിയ നേതൃത്വത്തെ സ്വീകരിച്ചു.

തുടര്‍ന്ന് അബി ചാത്തന്നൂര്‍ ആന്‍ഡ് ടീമിന്റെ ന്യൂയര്‍ ധമാക്ക-2025 സ്റ്റേജില്‍ അരങ്ങേറി. വില്‍ഷെയര്‍ മലയാളി സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് സംഗീതത്തിന്റെയും നൃത്തത്തിന്റെയും മാസ്മരിക ലോകത്തേക്ക് മലയാളി സമൂഹത്തെ കൈപിടിച്ചുയര്‍ത്തുവാന്‍ എല്ലാ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും സാധിച്ചു കൂടാതെ പ്രശസ്ത സംഗീതജ്ഞനും കീറ്ററിസ്റ്റുമായ സുമേഷ് കൂട്ടിക്കല്‍ സംഗീതത്തിന്റെ മായാജാലം ഒരുക്കി വില്‍ഷെയര്‍ കലാ പ്രേമികളെ ആഘോഷത്തിന്റെ പരമോന്നതിയില്‍ എത്തിച്ചു .

ക്രിസ്മസ് ആഘോഷം മികവുറ്റതാക്കുവാന്‍ പ്രവര്‍ത്തിച്ച പ്രോഗ്രാം കോഡിനേറ്റേഴ്‌സ് മെല്‍വിന്‍ മാത്യു, അഞ്ജന സുജിത്, ഷൈന്‍ എലിസബത്ത് വര്‍ഗീസ് എന്നിവര്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയുണ്ടായി. പ്രോഗ്രാമിന്റെ അവതാരകരായി പ്രിയ ജോജിയും, ഷൈന്‍ എലിസബത്ത് വര്‍ഗീസും മികച്ച അവതരണ ശൈലി കാഴ്ചവെച്ചു. പരിപാടി കാര്യക്ഷമമായി പൂര്‍ത്തീകരിക്കുവാന്‍ പ്രവര്‍ത്തിച്ച ഡബ്ലിയു എം എ കമ്മിറ്റി അംഗങ്ങള്‍ പ്രിന്‍സ്മോന്‍ മാത്യു, പ്രദീഷ് ഫിലിപ്പ് , സജീ മാത്യു, സോണി കാച്ചപ്പിള്ളി , അഗസ്റ്റിന്‍ ജോസഫ് , മാത്യു കുര്യാക്കോസ്, ലൂക്കോസ് തോമസ്, സജി ജോര്‍ജ്, ജോസഫ് ജോസ്, സിസി ആന്റണി, ഗീതു അശോകന്‍, ജോസ് ഞെളിയന്‍, രാജേഷ് നടപ്പിള്ളി, ജോര്‍ജ് കുര്യാക്കോസ്, ജോബി ജോസ്, ജിന്‍സ് ജോസഫ്, മെല്‍വിന്‍ മാത്യു, അഞ്ജന സുജിത്ത്, ഷൈന്‍ എലിസബത്ത് വര്‍ഗീസ്, ജസ്ലിന്‍ ജോസഫ് എന്നിവരാണ് .

ലക്‌സ് എഫ് എക്‌സ് ഒരുക്കിയ ശബ്ദവും വെളിച്ചവും പരിപാടികള്‍ക്ക് മിഴിവേകി ലക്‌സ് എഫ് എക്‌സ് ന്റെ ഒരുക്കിയ ദൃശ്യ വിസ്മയം ക്രിസ്മസ് ആഘോഷത്തെ വ്യത്യസ്ത അനുഭവമുള്ളതാക്കി തീര്‍ത്തു. ഡബ്ലിയു എം എ ഒരുക്കിയ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പിലൂടെ ബംബര്‍ സമ്മാനമായ ബൈക്കും, ഗോള്‍ഡ് കോയിന്‍സും ഉള്‍പ്പെടെ 13 ഓളം സമ്മാനങ്ങള്‍ വിവിധ ആളുകള്‍ കരസ്ഥമാക്കി കൂടാതെ മുഖ്യ സ്‌പോണ്‍സര്‍ Infinity Financial Ltd സ്‌പോണ്‍സര്‍ ചെയ്ത മറ്റൊരു മറ്റൊരു ഗോള്‍ഡ് കോയിനും അംഗങ്ങള്‍ക്ക് സമ്മാനമായി നല്‍കി.

പരിപാടിയുടെ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും ബെറ്റര്‍ ഫ്രെയിംസ്, രാജേഷ് നടേപ്പിള്ളി നിര്‍വഹിച്ചു.

 

പരിപാടി ഇത്രയധികം ഭംഗിയാക്കാന്‍ സഹായിച്ച സ്‌പോണ്‍സര്‍മാരായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡ് ആന്‍ഡ് മോര്‍ട്ടഗേജ്‌സ് , പോള്‍ ജോണ്‍ ആന്‍ഡ് കമ്പനി സോളിസിറ്റര്‍സ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് , യുണൈറ്റഡ് കൊച്ചി - റസ്റ്റോറന്റ്, മട്ടാഞ്ചേരി കാറ്ററേഴ്‌സ്, റിയല്‍ സ്റ്റോര്‍ കണ്‍വീനിയന്റ് സ്റ്റോര്‍ , ഗ്രാന്‍ഡ് ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റ് , കുറിഞ്ഞി സൂപ്പര്‍മാര്‍ക്കറ്റ്, ഗുര്‍ഖാ മിനി മാര്‍ക്കറ്റ് , ഫ്‌ലോറല്‍ ബ്ലൂസ്- Apparal hub, VRS മോട്ടോ ക്ലബ്, ഫിഷ് ടു ഹോം, എന്നിവരായിരുന്നു.

 

ശ്രീമതി അഞ്ജന സുജിത്ത് നന്ദി രേഖപ്പെടുത്തി .

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.