CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 27 Seconds Ago
Breaking Now

നവജാത ശിശുക്കളുടെ 'എല്ലൊടിക്കും' നഴ്‌സ്! ചില ഘട്ടങ്ങളില്‍ സൈക്കോയായി മാറിയെന്ന് സുഹൃത്തുക്കളോട് വെളിപ്പെടുത്തല്‍; കൊക്കെയിനും, മറ്റ് മയക്കുമരുന്നുകളും പതിവായി ഉപയോഗിച്ചു; പിഞ്ചുകുഞ്ഞുങ്ങളെ അക്രമിച്ചതിന് 26-കാരിയായ നഴ്‌സിനെതിരെ കേസ്

നേരത്തെ ഒരു കുട്ടിയെ അക്രമിച്ചതിനാണ് സ്‌ട്രോട്ട്മാന് എതിരെ കേസ് എടുത്തിരുന്നത്

ബ്രിട്ടനില്‍ നിന്നുമാണ് പിഞ്ചുകുഞ്ഞുങ്ങളെ കൊന്നുരസിച്ച നഴ്‌സിന്റെ കഥ ലോകം കേട്ടത്. ഇതിന്റെ ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പ്രത്യേകിച്ച് ആജീവനാന്ത ജീവപര്യന്തം നേരിടുന്ന നഴ്‌സ് ലൂസി ലെറ്റ്ബിക്ക് എതിരായ പല തെളിവുകളുടെ പേരിലും ഇപ്പോള്‍ സംശയങ്ങള്‍ വ്യാപകമാണ്. എന്നാല്‍ മറ്റൊരു 'ക്രൂരയായ' നഴ്‌സിന്റെ കഥയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

വെറും 26 വയസ്സുള്ള നഴ്‌സ് എറിന്‍ സ്‌ട്രോട്ട്മാന്‍ ചെയ്തിരുന്ന ക്രൂരതകള്‍ നഴ്‌സുമാരെ പോലും ഭയപ്പെടുത്തുന്നതാണ്. പിഞ്ചുകുഞ്ഞുങ്ങളുടെ കാലുകള്‍ പിടിച്ച് ഒടിക്കുന്നതായിരുന്നു ഇവരുടെ പരിപാടി. തനിക്കെതിരെ പോരാടാന്‍ കെല്‍പ്പില്ലാത്ത കുഞ്ഞുങ്ങളെയാണ് ഈ നഴ്‌സും അക്രമിച്ചിരുന്നത്. 

ഇപ്പോള്‍ ഏഴ് നവജാതശിശുക്കള്‍ക്ക് നേരെ അക്രമം നടത്തിയതിനും, കുട്ടികളെ പരുക്കേല്‍പ്പിച്ചതിനും, പീഡിപ്പിച്ചതിനുമാണ് ഈ നഴ്‌സിനെതിരെ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. വിര്‍ജിനിയയിലെ റിച്ച്മണ്ട് സ്വദേശിനിയാണ് എറിന്‍ സ്‌ട്രോട്ട്മാന്‍. താന്‍ ചില ഘട്ടങ്ങളില്‍ 'സൈക്കോയായി' മാറുന്നതായി തോന്നിയിരുന്നുവെന്ന് സ്‌ട്രോട്ട്മാന്‍ സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു. 

2023 ആഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 18 വരെ ആശുപത്രിയിലെ എന്‍ഐസിയുവില്‍ നാല് കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ആരോപണം നേരിട്ടതോടെ സസ്‌പെന്‍ഷനിലായിരുന്നു നഴ്‌സ്. താന്‍ ഇടയ്ക്ക് കൊക്കെയിന്‍ ഉപയോഗിച്ചതായും, സൈക്കോയായി മാറുന്നുവെന്നും സ്‌ട്രോട്ട്മാന്‍ സുഹൃത്തിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു. 

നേരത്തെ ഒരു കുട്ടിയെ അക്രമിച്ചതിനാണ് സ്‌ട്രോട്ട്മാന് എതിരെ കേസ് എടുത്തിരുന്നത്. ജാമ്യം നല്‍കാതിരുന്നതിനാല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇവരുടെ നഴ്‌സിംഗ് ലൈസന്‍സ് ഇപ്പോഴും തുടരുകയാണെന്ന് വിര്‍ജിനിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് പ്രൊഫഷന്‍സ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.