കൊലയാളി നഴ്‌സ് ലൂസി ലെറ്റ്ബി തെറ്റ് ചെയ്‌തെന്നും ഇല്ലെന്നും പറയുന്ന രണ്ട് വിഭാഗങ്ങള്‍ ഇപ്പോള്‍ ബ്രിട്ടനില്‍ ഇരുഭാഗത്ത് നിന്നും പോരടിക്കുകയാണ്. ലൂസി ലെറ്റ്ബി തെറ്റ് ചെയ്തിട്ടില്ലെന്ന് വാദിക്കുന്ന വിഭാഗത്തില്‍ മെഡിക്കല്‍ വിദഗ്ധരുടെ എണ്ണം ഏറി വരികയാണ്. എന്നാല്‍ കൊലയാളി നഴ്‌സിനെ മോചിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ഒരു ഇരയുടെ അമ്മ രംഗത്ത് വന്നു.
മുന്‍ നിയോനേറ്റല്‍ നഴ്‌സിന്റെ ശിക്ഷ ആധുനിക കാലത്തെ ഏറ്റവും വലിയ അനീതിയാണെന്ന് ഒരു വിദഗ്ധല്‍ പാനല്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് കുഞ്ഞിന്റെ അമ്മ വിമര്‍ശനവുമായി രംഗത്തിറങ്ങിയത്. ലെറ്റ്ബി കൊലപ്പെടുത്തുകയോ, അപകടപ്പെടുത്തുകയോ ചെയ്തതായി പറയപ്പെടുന്ന 14 കുഞ്ഞുങ്ങളും മോശം മെഡിക്കല്‍ പരിചരണത്തിന്റെ ഇരകളാണെന്നും, അല്ലാതുള്ളവര്‍ സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചതാണെന്നും ലൂസി ലെറ്റ്ബിയുടെ പുതിയ ലീഗല്‍ ടീം റിപ്പോര്‍ട്ട് പുറത്തുവിട്ടു.
കൊലയാളി നഴ്‌സിന്റെ ലീഗല്‍ ടീം ക്രിമിനല്‍ കേസ് റിവ്യൂ കമ്മീഷന്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. നീതിനിര്‍വ്വഹണത്തിലെ വീഴ്ചകളില്‍ അന്വേഷണം നടത്തുന്ന കമ്മീഷന്‍ വഴി ശിക്ഷ അട്ടിമറിക്കാമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ. 14 അന്താരാഷ്ട്ര വിദഗ്ധരുടെ കണ്ടെത്തലുകള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ടാണ് വിരമിച്ച കനേഡിയന്‍ ഡോ. ഷൂ ലീ പത്രസമ്മേളനത്തില്‍ പുറത്തുവിട്ടത്. ഇരകളുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന മാനസികവ്യഥ തിരിച്ചറിയുന്നുണ്ടെങ്കിലും പറയുന്നത് സത്യം മാത്രമാണെന്ന് ഡോ. ഷൂ ലീ പറഞ്ഞു.
എന്നാല്‍ പത്രസമ്മേളനം പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ലെറ്റ്ബിയുടെ ഇരകളില്‍ ഒരാളായ കുഞ്ഞിന്റെ അമ്മ പ്രതികരിച്ചു. ഇതിന് തിരിച്ചടി നല്‍കണം. ഇവര്‍ ചെയ്യുന്നത് ബഹുമാനമില്ലാത്ത കാര്യമാണ്, ഇത് ബുദ്ധിമുട്ടിക്കുന്നു, അവര്‍ ചൂണ്ടിക്കാണിച്ചു.