CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 5 Minutes 34 Seconds Ago
Breaking Now

ചേഞ്ചിംഗ് റൂമില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്ന് പരാതിപ്പെട്ടതിന് സസ്‌പെന്‍ഷന്‍ നേരിട്ട് വനിതാ നഴ്‌സ്; ട്രാന്‍സ് ഡോക്ടര്‍ പുരുഷന്‍ തന്നെയെന്ന് വാദം; നഴ്‌സിനെ തള്ളി ഡോക്ടര്‍ക്കൊപ്പം നിന്ന് എന്‍എച്ച്എസ്?

30 വര്‍ഷത്തോളം എന്‍എച്ച്എസ് ഫിഫെയില്‍ നഴ്‌സായി പ്രവര്‍ത്തിച്ചിട്ടുള്ള പെഗ്ഗിയുടെ പെരുമാറ്റം കണക്കിലെടുത്ത് സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു

ലിംഗം ഏതെന്നത് അനുസരിച്ച് ട്രാന്‍സ് പുരുഷനും, സ്ത്രീക്കും ചേഞ്ചിംഗ് റൂം തെരഞ്ഞെടുത്ത് ഉപയോഗിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ് എന്‍എച്ച്എസ് നിബന്ധന. എന്നാല്‍ ഇതിനെതിരെ വനിതാ നഴ്‌സുമാര്‍ പല ഭാഗത്തും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഏതാനും മാസം മുന്‍പ് ട്രാന്‍സ്‌ജെന്‍ഡര്‍ നഴ്‌സ് വനിതകളുടെ ചേഞ്ചിംഗ് റൂം ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരു സംഘം നഴ്‌സുമാര്‍ എന്‍എച്ച്എസിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തു. 

ഇപ്പോള്‍ മറ്റൊരു എന്‍എച്ച്എസ് നഴ്‌സ് ചേഞ്ചിംഗ് റൂമില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍ വരുന്നതിനെതിരെ പ്രതികരിച്ചാണ് സസ്‌പെന്‍ഷന്‍ ഏറ്റുവാങ്ങിയിരിക്കുന്നത്. ട്രാന്‍സ് ഡോക്ടറിനൊപ്പം ചേഞ്ചിംഗ് റൂം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് പരാതിപ്പെട്ട നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 

ട്രാന്‍സ് വനിതയായ ഡോ. ബെത്ത് അപ്ടണൊപ്പം ചേഞ്ചിംഗ് റൂം ഉപയോഗിക്കുന്നത് ഇക്വാളിറ്റി ആക്ട് പ്രകാരം പീഡനമാണെന്ന് നഴ്‌സ് സാന്‍ഡി പെഗ്ഗി വാദിക്കുന്നു. 2023 ഡിസംബറിലാണ് നഴ്‌സും, ഡോക്ടറും തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കം ഉടലെടുത്തത്. കിര്‍ക്കാല്‍ഡിയിലെ വിക്ടോറിയ ഹോസ്പിറ്റലിലുള്ള വനിതകളുടെ ചേഞ്ചിംഗ് റൂം ഉപയോഗിക്കാന്‍ ഡോക്ടര്‍ തീരുമാനിച്ചത് 'പുരുഷന്‍മാര്‍ വനിതാ ജയില്‍' ഉപയോഗിക്കുന്നത് പോലെയാണെന്നാണ് നഴ്‌സ് പെഗ്ഗി അഭിപ്രായപ്പെട്ടത്. 

വനിതാ ജയിലിലെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ റേപ്പിസ്റ്റ് ഇസ്ലാ ബ്രൈസണെ കുറിച്ചാണ് നഴ്‌സ് ഉദ്ദേശിച്ചതെന്ന് ട്രിബ്യൂണലില്‍ വ്യക്തമാക്കി. എന്നാല്‍ ഇയാള്‍ പീഡകനാണെന്ന ഉദ്ദേശത്തിലല്ല ഇത് പറഞ്ഞതെന്ന് പെഗ്ഗി വാദിക്കുന്നു. അതേസമയം ട്രാന്‍സ് വനിതകള്‍ വേട്ടക്കാരാണെന്ന നിലപാടാണ് ഇവര്‍ മുന്നോട്ട് വെച്ചതെന്ന് ഡോ. അപ്ടണും, എന്‍എച്ച്എസ് ഫിഫെയ്ക്കും വേണ്ടി ഹാജരാകുന്ന അഭിഭാഷകപ്# ആരോപിച്ചു. 

30 വര്‍ഷത്തോളം എന്‍എച്ച്എസ് ഫിഫെയില്‍ നഴ്‌സായി പ്രവര്‍ത്തിച്ചിട്ടുള്ള പെഗ്ഗിയുടെ പെരുമാറ്റം കണക്കിലെടുത്ത് ഹെല്‍ത്ത് ബോര്‍ഡ് ഇവരെ ലീവില്‍ അയയ്ക്കുകയും, 2024 ജനുവരിയില്‍ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. അതേസമയം താന്‍ ജോലി ചെയ്യുമ്പോള്‍ പോലും നഴ്‌സ് പെഗ്ഗി സഹകരിച്ചിരുന്നില്ലെന്നും, രോഗികളുടെ ഉത്തരവാദിത്വം പോലും ഏല്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്നും ഡോ. അപ്ടണ്‍ പരാതിപ്പെട്ടിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.