CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 34 Minutes 55 Seconds Ago
04:03:19 pm
13
May 2025
Tuesday
Breaking Now

പൂച്ചയെ രക്ഷിക്കാന്‍ ബൈക്ക് നിര്‍ത്തി റോഡിലേക്ക് ഇറങ്ങി; തൃശൂരില്‍ യുവാവ് കാറിടിച്ചു മരിച്ചു

മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

മണ്ണുത്തി റോഡില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്നതിനായി ബൈക്ക് നിര്‍ത്തി റോഡിലേക്ക് ഇറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. കാളത്തോട് ചിറ്റിലപ്പള്ളി സിജോ (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ന് ആയിരുന്നു സംഭവം. തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പൂച്ചയെ കണ്ട് യുവാവ് റോഡില്‍ ഇറങ്ങുന്നതും റോഡ് മുറിച്ച് കടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നല്‍കും.

 




കൂടുതല്‍വാര്‍ത്തകള്‍.