CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 22 Minutes 39 Seconds Ago
Breaking Now

ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ വിഷു വിളക്ക് സംഘടിപ്പിക്കുന്നു

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ വിഷു വിളക്ക് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 26 ആം തീയതി വൈകുന്നേരം 5.30  മുതല്‍ ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലെ വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെടുന്നത്.

ലൈവ് ഓര്‍ക്കസ്ട്രയോട് കൂടിയ ഭക്തി ഗാനസുധ,വിഷുക്കണി,ഉപഹാര്‍ സ്‌കൂള്‍ ഓഫ് ഡാന്‍സ്, ശങ്കരി സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തങ്ങള്‍ ,അകാലത്തില്‍ ലണ്ടന്‍ മലയാളികളെ വിട്ടു പോയ ഹരിയേട്ടനെ അനുസ്മരിക്കുന്ന ചടങ്ങായ ഓര്‍മകളില്‍ ഹരിയേട്ടന്‍ , ശേഷം ദീപാരാധന,വിഷുസദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ് .സാമൂഹ്യ ,സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഈ ചടങ്ങില്‍ പങ്കെടുക്കും.ഈ സായം സന്ധ്യയിലേക്കു എല്ലാ വിഭാഗം ആളുകളെയും സ്വാഗതം ചെയ്യുന്നതായി സംഘടകര്‍ അറിയിച്ചു .

 




കൂടുതല്‍വാര്‍ത്തകള്‍.