നോര്‍വിച്ച്: യു കെ യിലെ നോര്‍വിച്ചില്‍ രോഗ ബാധിധയായി ചികിത്സയിലായിരുന്ന നീണ്ടൂര്‍ മണ്ണാര്‍ക്കാട്ടില്‍ മേരിക്കുട്ടി ജെയിംസ് നിര്യാതയായി. പരേതക്ക് 68 വയസ്സ് പ്രായമായിരുന്നു. സംസ്‌ക്കാരം പിന്നീട് നീണ്ടൂര്‍ വി.മിഖായേല്‍ ക്‌നാനായ കത്തോലിക്കാ കുടുംബ കല്ലറയില്‍ നടത്തും. പരേത ഞീഴൂര്‍ പാറയ്ക്കല്‍ കുടുംബാംഗം ആണ്
ഗള്‍ഫിലായിരുന്ന മേരിക്കുട്ടിയുടെ കുടുംബം 2004 ലാണ് യു കെ യില്‍ എത്തുന്നത്. മേരിക്കുട്ടിയുടെ ഭര്‍ത്താവ് പരേതനായ നീണ്ടൂര്‍ മണ്ണാര്‍ക്കാട്ടില്‍ ജെയിംസ് ആണ്. ജെയിംസ് നോര്‍വിച്ച് അസ്സോസ്സിയേഷന്‍ ഫോര്‍ മലയാളീസ് (NAM) സ്ഥാപക നേതാക്കളിലൊരായിരുന്നു.
'സെന്റ്. തെരേസ ഓഫ് കല്‍ക്കട്ട ക്‌നാനായ കാത്തലിക്ക് മിഷന്‍' അംഗമായിരുന്ന പരേത, ക്‌നാനായ കൂടാര യോഗങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. NAM അസ്സോസ്സിയേഷന്‍ മെമ്പറുമായിരുന്നു. സഞ്ചു, സനു, സുബി എന്നിവര്‍ മക്കളും, അനൂജ,സിമി, ഹൃദ്യ എന്നിവര്‍ മരുമക്കളുമാണ്.
സിറോ മലബാര്‍ ഇടവക വികാരി ഫാ. ജിനു മുണ്ടനാടക്കല്‍, ക്‌നാനായ കത്തോലിക്കാ മിഷന്‍ വികാരി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ക്‌നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോന്‍ പുന്നൂസ് എന്നിവര്‍ മോര്‍ച്ചറി ചാപ്പലില്‍ എത്തി കുടുംബാംഗങ്ങളോടൊപ്പം ഇന്ന് പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു.
മേരിക്കുട്ടിയുടെ മരണ വിവരം അറിഞ്ഞു നോര്‍വിച്ച് മലയാളികള്‍ പരേതയുടെ ഭവനത്തില്‍ എത്തി ദുംഖാര്‍ത്തരായ മക്കള്‍ക്ക് സാന്ത്വനം അരുളുകയും ചെയ്യ്തു
നോര്‍വിച്ച് മലയാളി അസ്സോസ്സിയേഷന് വേണ്ടി പ്രസിഡണ്ട് സിജി സെബാസ്റ്റ്യനും, UUKMA ക്കു വേണ്ടി ദേശീയ പ്രസിഡണ്ട് അഡ്വ. എബി സെബാസ്റ്റ്യനും, UKKCA ക്കു വേണ്ടി നാഷണല്‍ പ്രസിഡണ്ട് സിബി തോമസും അഗാധമായ ദുഃഖവും, അനുശോചനവും അറിയിച്ചു.
Appachan Kannanchira