ബാത്ത് മലയാളി അസോസിയേഷന്റെ (BMA) യുടെ ഈസ്റ്റര്‍ വിഷു ഈദ് ആഘോഷങ്ങള്‍ ശനിയാഴ്ച ഹെയ്‌സ്ഫീല്‍ഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. 300 ഓളം പേര്‍ പങ്കെടുത്ത ഗംഭീര ആഘോഷമാണ് അരങ്ങേറിയത്.
ഉയര്‍പ്പിന്റെ ദൃശ്യാവിഷ്‌കാരവും വിഷുകണിയും ഈദ് ഷോയും വേദിയിലെത്തിയപ്പോള്‍ മതസൗഹാര്‍ദ്ദത്തിന്റെ മനോഹര കാഴ്ചയ്ക്കാണ് വേദി സാക്ഷ്യം വഹിച്ചത്.
ബിഎംഎയുടെ എല്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങളും ഒരുമിച്ച് ചേര്‍ന്നാണ് പരിപാടി ഔദ്യോഗികമായി ഉത്ഘാടനം ചെയ്തത്. ലിയ ജോസ് പരിപാടി മനോഹരമായി ആങ്കറിങ് ചെയ്തു.
വേദിയില്‍ പാട്ടും നൃത്തവും മറ്റുമായി വിവിധ കലാപരിപാടികളും ഡിജെയും കാണികളുടെ മനം കവര്‍ന്നു.
എക്‌സിക്യൂട്ടീവ് അംഗം ബിജു ടിവിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സ്വാദിഷ്ടമായ ഭക്ഷണവും ഒരുക്കിയിരുന്നു. ബാത്തിലെ കൊച്ചു കലാകാരന്‍മാരും കലാകാരികളും അണിനിരന്ന കലാപരിപാടിയില്‍ എല്‍ഇഡി വാള്‍ കൂടാതെ പുതുമയാര്‍ന്ന സ്റ്റേജ് ലൈറ്റും സൗണ്ടും ഉള്‍പ്പെടെ സംവിധാനങ്ങളാണ് അസോസിയേഷന്‍ ഒരുക്കിയിരുന്നത്. ഈ പ്രോഗ്രാമിന്റെ കോര്‍ഡിനേറ്റേഴ്‌സായ ജിജേഷ് ജോണ്‍, ബാബു ഡാനിയേല്‍, പോള്‍ മാത്യു എ്ന്നിവര്‍ ഉള്‍പ്പെട്ട എക്‌സിക്യൂട്ടിവ് കമ്മറ്റിയാണ് ആഘോഷപരിപാടികള്‍ക്കു നേതൃത്വം നല്‍കിയത്.
15 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് ആസോസിയേഷന്റെ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കുന്നത് . ഒപ്പം ബാത്തിലെ മലയാളീ കൂട്ടായ്മയുടെ ഐക്യവും സ്‌നേഹവും സജീവ പിന്തുണയുമാണ് ഈ അസോസിയേഷന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍. 2009 ല്‍ രൂപം കൊണ്ട ബാത്ത് മലയാളി അസോസിയേഷന്‍ ഒരു പ്രവാസി സംഘടന എന്ന നിലയില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലം നിസ്വാര്‍ത്ഥമായ സേവനം ആണ് കാഴ്ച വച്ചത്. കഴിഞ്ഞ നവംബറില്‍ അസോസിയേഷന്‍ 15 മത് വാര്‍ഷികാഘോഷങ്ങള്‍നടത്തിയിരുന്നു. ഇക്കുറിയും മതസൗഹാര്‍ദ്രപരമായ ആഘോഷം നടത്തി ഏവരുടേയും ഹൃദയം കീഴടക്കുകയാണ്.
യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു. ജിഐഎ ട്രാവല്‍സ്, ഗോള്‍ഡന്‍ ഫിഷ്, യുവിന്‍ സ്റ്റോഴ്‌സ് എന്നിവരും പരിപാടിയുടെ മറ്റ് സ്‌പോണ്‍സേഴ്‌സായിരുന്നു.