യുകെയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി വിമാനത്തില്‍ അന്തരിച്ചു. ബേസില്‍ സ്‌റ്റോക്കില്‍ താമസിക്കുന്ന കോട്ടയം ചിങ്ങവനം സ്വദേശി ഫിലിപ്പ് കുട്ടിയാണ് വിമാനത്തില്‍വച്ചുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരണമടഞ്ഞത്.
ഭാര്യാമാതാവിന്റെ മരണ വിവരം അറിഞ്ഞ് നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. വിമാനം മുംബൈയില്‍ എത്തിയപ്പോഴാണ് ഫിലിപ്പുകുട്ടിയെ സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം ചിങ്ങവനം കൊണ്ടൂര്‍ കുടുംബാംഗമാണ്.
മികച്ച കോര്‍ഡിമേറ്ററും അറിയപ്പെടുന്ന ചെണ്ടമേള കലാകാരനുമായിരുന്നു ഫിലിപ്പുകുട്ടി. മദേഴ്‌സ് ചാരിറ്റിയുടെ സഹയാത്രികനായിരുന്നു. മദേഴ്‌സ് ചാരിറ്റി ട്രസ്റ്റി സജിനിയാണ് ഭാര്യ.
ഇന്നലെ രാത്രി ലണ്ടനില്‍ നിന്നും മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഫിലിപ്പുകുട്ടി യാത്ര ചെയ്തിരുന്നത്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് ഫിലിപ്പുകുട്ടിയുടെ ഭാര്യയും മകനും നേരത്തെ ഡല്‍ഹി വഴിയുള്ള വിമാനത്തില്‍ നാട്ടിലെത്തിയിരുന്നു. രണ്ടുപതിറ്റാണ്ടോളമായി ബേസില്‍ സ്‌റ്റോക്കില്‍ താമസിക്കുന്ന ഫിലിപ്പുകുട്ടിയുടെ ആകസ്മിക വേര്‍പാടിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കള്‍.
ഫിലിപ്പുകുട്ടിയുടെ വേര്‍പാടിനെ തുടര്‍ന്ന് ബേസില്‍ സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഇന്നു നടത്താനിരുന്ന ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ മാറ്റിവച്ചു. പകരം രാവിലെ പത്തരയ്ക്ക് വൈന്‍ സ്‌കൂളില്‍ അനുശോചന യോഗം ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.