ഭര്‍ത്താവ് നീലച്ചിത്രം കാണുന്നതായി കണ്ടെത്തിയ ഭാര്യ പകവീട്ടാനായി ചെയ്ത ക്രൂരത കേട്ട് ഞെട്ടി പോലീസ്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ജനനേന്ദ്രിയം മുറിച്ചെടുത്ത് ബീന്‍സ് സ്റ്റിയൂവിനൊപ്പം ചേര്‍ത്ത് പാകം ചെയ്ത് കഴിച്ചാണ് ഭാര്യ പ്രതികരിച്ചത്.
സംഭവത്തില്‍ ഭാര്യയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് നീലച്ചിത്രം കാണുന്നതായി മനസ്സിലാക്കിയതോടെയാണ് ഭാര്യ ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം രോഷം അവസാനിക്കാതെ വന്നതോടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് പാകം ചെയ്ത് കഴിക്കുകയായിരുന്നു.
37-കാരിയാണ് അറസ്റ്റിലായത്. ഇവര്‍ പോലീസിനോട് കുറ്റങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ ചെയ്തിയില്‍ രോഷവും, അസൂയയും മൂത്താണ് ഇത് ചെയ്തതെന്നാണ് ഇവരുടെ വാദം. പുരുഷന്റെ മൃതദേഹം കണ്ടെത്തുമ്പോള്‍ ഇതില്‍ സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു.
ഇയാളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. വെസ്‌റ്റേണ്‍ ബ്രസീലിലെ അക്രെലാന്‍ഡിയയിലാണ് ഈ ക്രൂരത അരങ്ങേറിയത്. ചോദ്യം ചെയ്യലില്‍ ഭാര്യ കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.
അതേസമയം കറിവെച്ച ശരീരഭാഗങ്ങള്‍ മറ്റാരെങ്കിലും അറിയാതെ ഭക്ഷിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. ഏതാനും മാസം മുന്‍പ് മറ്റൊരു ബ്രസീലുകാരന്‍ ഒരു പുരുഷന്റെ ഹൃദയവും, ജനനേന്ദ്രിയവും മുറിച്ചെടുത്ത് ഭക്ഷിച്ചത് വാര്‍ത്തയായിരുന്നു.