CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 2 Seconds Ago
Breaking Now

അമേരിക്കന്‍ ടെക്കികളുടെ തൊഴില്‍ നഷ്ടമാക്കി; H1B വിസകള്‍ ഐടി കമ്പനികള്‍ ദുരുപയോഗം ചെയ്‌തെന്ന് വൈറ്റ് ഹൗസ്

കുടിയേറ്റം തടയുന്നതിനും രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായിരുന്നു പുതിയ നടപടികള്‍.

H1B വിസകള്‍ ഐടി കമ്പനികള്‍ ദുരുപയോഗം ചെയ്‌തെന്ന് വൈറ്റ് ഹൗസ്. അമേരിക്കന്‍ പൗരന്മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ കൂടാന്‍ കാരണമായി. വിസ അപേക്ഷകളുടെ മറവില്‍ കമ്പനികള്‍ വന്‍ തോതില്‍ തൊഴില്‍ നഷ്ടമുണ്ടാക്കിയെന്നും വിമര്‍ശനം. 40,000 അമേരിക്കന്‍ ടെക്കികളുടെ തൊഴില്‍ നഷ്ടമാക്കി വിദേശികളെ നിയമിച്ചെന്നും വൈറ്റ് ഹൗസ്.

കുറഞ്ഞ വേതനമുള്ള വിദേശ തൊഴിലാളികളെ നിയമിച്ച് അമേരിക്കക്കാരെ ഒഴിവാക്കുന്നുവെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. എച്ച് 1-ബി വീസയ്ക്ക് വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളര്‍ ആയി അമേരിക്ക ഉയര്‍ത്തിയിരുന്നു. എച്ച് 1 ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയായതിനാല്‍, ഇന്ത്യയെ ദോഷകരമായി ബാധിക്കുന്ന നടപടിയാണിത്.

കുടിയേറ്റം തടയുന്നതിനും രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായിരുന്നു പുതിയ നടപടികള്‍. എച്ച് വണ്‍ ബി വീസയെ ആശ്രയിക്കുന്ന വ്യവസായങ്ങളെ പുതിയ നയം സാരമായി ബാധിക്കുന്നത്. മൂന്നു വര്‍ഷത്തേക്ക് സാധുതയുള്ളതും മൂന്നു വര്‍ഷത്തേക്ക് കൂടി പുതുക്കാനാകുന്നതുമായ വര്‍ക്ക് വീസയായ എച്ച് 1 ബി വീസയ്ക്ക് ഇനി മുതല്‍ 88 ലക്ഷം രൂപയിലേറെ ചെലവേറും. 71 ശതമാനത്തോളം എച്ച് 1 ബി വീസ ഉടമകള്‍ ഇന്ത്യക്കാരായതിനാല്‍ ഇന്ത്യക്കാരെയാണ് നയം സാരമായി ബാധിക്കുക.

ഐടി മേഖലയിലടക്കം അമേരിക്കയിലേക്ക് പോകാനിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് തീരുമാനം തിരിച്ചടിയാകും. വിദഗ്ധ തൊഴിലാളികളെ ആശ്രയിക്കുന്ന കമ്പനികളിലെ നിയമനത്തിനുള്ള എച്ച് വണ്‍ ബി വിസകള്‍ക്ക് ചെലവേറുന്നത് തൊഴില്‍ദാതാക്കള്‍ക്ക് തലവേദയാകും. വലിയ മുതല്‍ മുടക്കില്‍ വിദേശികളെ കൊണ്ടുവരുന്നതില്‍ നിന്ന് കമ്പനികള്‍ വിട്ടുനിന്നേക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.