
















ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷത്കാരത്തിനായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും സംഘടിപ്പിച്ച വൈശാഖ മാസചാരണത്തിന് ഭക്തി നിര്‍ഭരമായ ചടങ്ങുകളോടുകൂടി പരിസമാപ്തിയായി.


ലണ്ടനിലെ ക്രോയിഡോണില്‍ ഉള്ള വെസ്റ്റ് ടൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്റെറില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടത്തപ്പെട്ടത്,LHA ടീം അവതരിപ്പിച്ച ഭജന,പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ചടങ്ങുകള്‍ക്ക് മികവേകി,ലണ്ടന്റെ വിവിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ആളുകള്‍ ഈ മഹത് ചടങ്ങില്‍ പങ്കെടുത്തു