CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 46 Minutes 17 Seconds Ago
Breaking Now

റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ 'ഡിവൈന്‍ പെന്തെക്കോസ്ത്,'പരിശുദ്ധാത്മ അഭിഷേക ശുശ്രുഷ ജൂണ്‍ 7 ന്; ഫാ. ജോസഫ് എടാട്ടും, ഫാ.പോള്‍ പള്ളിച്ചാന്‍കുടിയിലും നയിക്കും

റാംസ്ഗേറ്റ്: യു കെ യില്‍ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും അനുഗ്രഹവേദിയായ റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് ജൂണ്‍ 7 ന് 'ഡിവൈന്‍ പെന്തെക്കോസ്ത്,'പരിശുദ്ധാത്മ അഭിഷേക ശുശ്രുഷകളും, രാത്രി ആരാധനയും സംഘടിപ്പിക്കുന്നു. റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടര്‍ ഫാ. ജോസഫ് എടാട്ട്, അഭിഷിക്ത ധ്യാന ഗുരു ഫാ. പോള്‍ പള്ളിച്ചാന്‍കുടിയില്‍ എന്നിവര്‍ സംയുക്തമായിട്ടാവും ശുശ്രുഷകള്‍ നയിക്കുക.

'പരിശുദ്ധാത്മാവ് നിന്റെ  മേല്‍ വരും, അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും' (ലുക്കാ 1:35). 

യേശുക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം പത്താംനാള്‍ സെഹിയോന്‍ ഊട്ടുശാലയില്‍ ധ്യാനിച്ചിരുന്ന പരിശുദ്ധ അമ്മക്കും, അപ്പോസ്‌തോലന്മാര്‍ക്കും, ശിഷ്യന്മാര്‍ക്കും തീനാളത്തിന്റെ രൂപത്തില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിച്ച ദിനം  ആഗോള കത്തോലിക്കാ സഭ പെന്തക്കോസ്ത്ത് തിരുനാള്‍ ആയി ആചരിക്കുന്നു. പെന്തക്കോസ്ത്ത് തിരുനാള്‍ ദിനത്തോട് അനുബന്ധിച്ചാണ് തിരുക്കര്‍മ്മങ്ങളും, രാത്രി ആരാധനയും, വചന ശുശ്രുഷയും റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ ഒരുക്കിയിരിക്കുന്നത്.

 

ജൂണ്‍ 7 ന് വൈകുന്നേരം ഏഴു മണിക്ക് ആരംഭിക്കുന്ന 'ഡിവൈന്‍ പെന്തക്കോസ്ത്ത്' രാത്രി പന്ത്രണ്ടു മണിയോടെ സമാപിക്കും

Appachan Kannanchira

 




കൂടുതല്‍വാര്‍ത്തകള്‍.