CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 31 Seconds Ago
Breaking Now

എയില്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ഥാടനം ഭക്തി സാന്ദ്രമായി

എയില്‍സ്ഫോര്‍ഡ് . വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് ഉത്തരീയം നല്‍കികൊണ്ട് പരിശുദ്ധ 'കന്യകാമറിയം നല്‍കിയ  പ്രത്യക്ഷീകരണത്തിന്റെ സജീവ അടയാളമായി നിലകൊള്ളുന്ന എയില്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലേക്ക് ഗ്രേറ്റ്  ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തിയ  എയില്‍സ്ഫോര്‍ഡ് തീര്‍ഥാടനം ഭകതിസാന്ദ്രമായി .

രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് വിശ്വാസികള്‍  അണിചേര്‍ന്ന തീര്‍ഥാടനത്തിന്  രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി .രാവിലെ  കൊടിയേറ്റിനെ തുടര്ന്ന്  ജപമാല പ്രാര്‍ഥനയോടെ യാണ് തീര്‍ഥാടന പരിപാടികള്‍ ആരംഭിച്ചത്.തുടര്‍ന്ന് രൂപത എസ് എം വൈ എം ന്റെ ഔദ്യോഗിക മ്യൂസിക് ബാന്‍ഡ് ആയ സമയം ബാന്‍ഡ് അവതരിപ്പിച്ച ഭക്തി നിര്‍ ഭരമായ  സൗണ്ട് ഓഫ് ഹെവന്‍ വര്‍ഷിപ്പ് നടന്നു. തുടര്‍ന്ന്  രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു  പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ  ആന്റണി ചുണ്ടെലികാട്ട് , ചാന്‍സിലര്‍ റെവ ഡോ  മാത്യു പിണക്കാട്ട് , രൂപതയുടെ വിവിധ മിഷനുകളില്‍ നിന്നുമെത്തിയ ഇരുപത്തി അഞ്ചോളം  വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു .

  'രക്ഷാകര രഹസ്യത്തിന്റെ അനുസ്മരണവും . ആഘോഷവുമാണ്  വിശുദ്ധ കുര്‍ബാന , ഈ രക്ഷാകര രഹസ്യത്തെ ഭൂമിയില്‍ അവതരിപ്പിക്കാന്‍ കാരണമായതും അതിനു ഭാഗ്യം ലഭിച്ചതും പരിശുദ്ധ  'മറിയം  വഴിയാണ് .ഈ അമ്മയെ നാം എല്ലാവരുംഅമ്മയായി   സ്വീകരിക്കണം. പരിശുദ്ധ അമ്മയെ സ്വീകരിക്കുമ്പോള്‍ എല്ലാ കുറവുകളും നിറവുകളായി മാറും'. വിശുദ്ധ കുര്‍ബാന മധ്യേയുള്ള വചന സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളെ ഉത്ബോധിപ്പിച്ചു .വിശുദ്ധ കുര്‍ബാനക്ക് ശേഷം സീറോ മലബാര്‍ സഭയുടെ പരമ്പരാഗത ശൈലിയില്‍ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള തിരുന്നാള്‍ പ്രദക്ഷിണം നടന്നു , സ്‌നേഹ വിരുന്നോടെയാണ് ഈ വര്‍ഷത്തെ തീര്‍ഥാടന പരിപാടികള്‍ അവസാനിച്ചത്. തീര്‍ഥാടനത്തിന്റെ ചീഫ് കോഡിനേറ്റര്‍ ഫാ. സിനോജ് കളരിക്കലിന്റെ നേതൃത്വത്തില്‍ ഉള്ള വിപുലമായ കമ്മറ്റിയാണ് തീര്‍ഥാടന പരിപാടികള്‍ ഏകോപിപ്പിച്ചത് .

 

 

SHYMON THOTTUMKAL

 




കൂടുതല്‍വാര്‍ത്തകള്‍.