CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 49 Minutes 1 Seconds Ago
Breaking Now

യുക്മ നേഴ്‌സസ് ഫോറം സൗത്ത് ഈസ്റ്റ് റീജിയന്‍ കോണ്‍ഫറന്‍സും നഴ്‌സസ് ഡേ സെലിബ്രേഷനും ഇന്ന് ഡാര്‍ട്‌ഫോര്‍ഡില്‍....... യുക്മ ദേശീയ അധ്യക്ഷന്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും

ഡാര്‍ട്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന എന്‍ എം സി അംഗീകൃത മലയാളി നേഴ്‌സസ് സംഘടനയായ യുക്മ നേഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ നേഴ്‌സസ് കോണ്‍ഫറന്‍സും നേഴ്‌സസ് ഡേ സെലിബ്രേഷനും ഇന്ന് ജൂണ്‍ 7 ശനിയാഴ്ച ഡാര്‍ട്ട് ഫോഡില്‍ നടത്തപ്പെടുകയാണ്.

യുക്മയുടെഏറ്റവും വലിയ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 150 ഓളം നേഴ്‌സുമാര്‍ പങ്കെടുക്കുന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നേഴ്‌സസ് ദിനാചരണം യുക്മ ദേശീയ അധ്യക്ഷന്‍ അഡ്വ : എബി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ സി എന്‍ റീജിയണല്‍ റെപ്രെസെന്ററ്റീവ് സാലി ബര്‍സെറ്റ് മുഖ്യാഥിതിയാകും. നഴ്‌സിംഗ് മേഖലയിലെ പ്രമുഖര്‍ കോണ്‍ഫറന്‍സില്‍ ക്ലാസുകളും, ചര്‍ച്ചകളും നയിക്കും.

 9:30ന് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുകയും പത്തുമണിയോടുകൂടി നേഴ്‌സസ് കോണ്‍ഫറന്‍സിന്റെ ആദ്യ സെഷന്‍ തുടങ്ങുകയും ചെയ്യും. മലയാളി നഴ്‌സിംഗ് സമൂഹത്തില്‍ നിന്നും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പ്രമുഖ വ്യക്തികള്‍ ആണ് ക്ലാസുകള്‍ നയിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അവാര്‍ഡ്, ചീഫ്‌നഴ്‌സിംഗ് ഓഫീസര്‍ ഓഫ് ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ് 2022 ജേതാവും  ബക്കിംഗ്ഹാം ഷെയര്‍ എന്‍ എച്ച് എസ് ട്രസ്റ്റ് ഹേമറ്റോളജി  അഡ്വാന്‍സ് നഴ്‌സിംഗ് പ്രാക്ടീഷണറുമായ ആഷാ മാത്യു കള്‍ച്ചറല്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് വെല്‍ബിയിങ്ങിലും  ലണ്ടന്‍ ക്ലെമെന്റിന് ചര്‍ച്ചില്‍ ഹോസ്പിറ്റലില്‍ ഹെഡ് ഓഫ് ഗവര്‍ണന്‍സ് ആയി പ്രവര്‍ത്തിക്കുന്ന ചാള്‍സ് എടാട്ടുകാരന്‍ പേഷ്യന്റ് സേഫ്റ്റി, റിസ്‌ക്  ആന്‍ഡ് ഗവേര്ണന്‍സിലും ലണ്ടന്‍ കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ ലീഡ് സൈറ്റ് നേഴ്‌സ് പ്രാക്ടീഷണര്‍ ആയ റോസ് മേരി മാത്യു ലീഡര്ഷിപ് ആനന്ദ് സ്പീക്ക് അപ്പിലും എന്‍ എം സി യുകെ  ഫിറ്റ്‌നസ് ടു പ്രാക്ടീസ് പാനല്‍ അംഗവും യൂണിവേഴ്‌സിറ്റി ഓഫ് റോതെര്‍ഹാം വിസിറ്റിംഗ് ലക്ച ററും ആയ ദീപ സാഗര്‍ കരീയര്‍ പാത് വെയ്സ് ആന്‍ഡ് എന്‍ എം സി കോഡ്സിലും ക്ലാസ്സുകള്‍ നയിക്കും . സൗമ്യ ജോണ്‍, ദിവ്യ തോമസ്, റീഗന്‍ പുതുശ്ശേരി, ബെറ്റീനാ എലിസബത്ത് ജോണ്‍, റീന ജോര്‍ജ്, ജിഷ ബോസ്, പ്രിന്റോ ജേക്കബ്, ജോമോന്‍ വര്‍ഗീസ്, ലിജി ജോണ്‍, ലിനി ആന്റണി തുടങ്ങിയവര്‍ നയിക്കുന്ന വര്‍ക്ക് ഷോപ്പ് സെഷനുകളും ക്രമീകരിച്ചിരിക്കുന്നു.

ആതുര സേവനരംഗത്തെ മികച്ച മാതൃകയും യുകെ പ്രവാസി സമൂഹത്തിലെ നെടുംതൂണുമായ എല്ലാ നേഴ്‌സിങ് പ്രൊഫഷണല്‍സിനെയും ഈ കോണ്‍ഫറന്‍സിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അംഗം സുരേന്ദ്രന്‍ ആരക്കോട്ട്, റീജിയണല്‍ പ്രസിഡന്റ് ജിപ്‌സണ്‍ തോമസ്,  സെക്രട്ടറി സാംസണ്‍ പോള്‍, ട്രഷറര്‍ തേജു മാത്യൂസ് നഴ്‌സിംഗ് കോഡിനേറ്റര്‍ റെനോള്‍ഡ് മാനുവല്‍ എന്നിവര്‍ അറിയിച്ചു.

 

രെജിസ്‌ട്രേഷന്‍ ലിങ്ക്  :

https://docs.google.com/forms/d/e/1FAIpQLSe6IyYCdMW_Vwq39B5uQrdJ7tSdbcjQ3Dz_TPjxsAx1OEAxRw/viewform

 

 

 

 

കുര്യന്‍ ജോര്‍ജ്

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍

 




കൂടുതല്‍വാര്‍ത്തകള്‍.