CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 2 Minutes 24 Seconds Ago
Breaking Now

യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജയന്‍ സ്‌പോര്‍ട്‌സ് ഡേ ജൂണ്‍ 21ന് റെഡ്ഡിച്ചില്‍

റെഡ്ഡിച്ച്: യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജിയന്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക സ്‌പോര്‍ട്‌സ് ഡേ 2025 ജൂണ്‍ 21-ന് ശനിയാഴ്ച, റെഡ്ഡിച്ചിലെ Abbey Stadium-ല്‍ വെച്ച് നടത്തപ്പെടും. കഴിഞ്ഞ ദിവസം കൂടിയ റീജിയന്‍ ഭാരവാഹികളും യോഗത്തില്‍ റീജണല്‍ പ്രസിഡന്റ് ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു സെക്രട്ടറി ലൂയിസ് മേനാച്ചേരി, ട്രഷറര്‍ പോള്‍ ജോസഫ്, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ സജീവ് സെബാസ്റ്റ്യന്‍ എന്നിവര്‍ ഒരുക്കങ്ങളെ കുറിച്ച് വിശദീകരിച്ചു. 

മത്സരങ്ങള്‍ രാവിലെ 10 മണിയോടെയാണ് ആരംഭിക്കുക. ഇതിനായുള്ള റജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. റീജിയണില്‍ പെട്ട ഭൂരിഭാഗം അംഗ അസോസിയേഷനുകളും ഇതിനകം തന്നെ ടീമുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യണമെന്ന് താല്പര്യപ്പെടുന്നു .

സ്‌പോര്‍ട്‌സ് ദിനം വന്‍വിജയമാക്കുന്നതിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാകുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മത്സരങ്ങള്‍ സുഗമമായി നടത്തപ്പെടുന്നതിനായി എല്ലാവരും ഹൃദയപൂര്‍വ്വമായ സാന്നിധ്യവും സഹകരണവും നല്‍കണമെന്ന് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

യുക്മ നാഷണല്‍ ജനറല്‍  സെക്രട്ടറി ജയകുമാര്‍ നായര്‍, വൈസ് പ്രസിഡന്റ് സ്മിത തോട്ടം, മിഡ്‌ലാന്റസില്‍ നിന്നുമുള്ള നാഷണല്‍ കമ്മിറ്റി അംഗം ജോര്‍ജ്ജ് തോമസ് എന്നിവര്‍ സ്‌പോര്‍ട്‌സ് ഡേ വന്‍ വിജയമാകട്ടെ എന്നു് ആശംസിച്ചു. 

 

മീഡിയ കോഡിനേറ്റര്‍ അരുണ്‍ ജോര്‍ജ്ജ് സ്വാഗതവും പി ആര്‍ ഒ രാജപ്പന്‍ വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

• സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍: സജീവ് സെബാസ്റ്റ്യന്‍ - 07886 319132

• റീജിയണല്‍ സെക്രട്ടറി: ലൂയിസ് മേനാച്ചേരി - 07533 734616

 

മത്സരവേദി:

Abbey Stadium, Birmingham Road, Redditch, B97 6EJ

 

രാജപ്പന്‍ വര്‍ഗ്ഗീസ് (പി ആര്‍ ഒ) 




കൂടുതല്‍വാര്‍ത്തകള്‍.