CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 38 Minutes 37 Seconds Ago
Breaking Now

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജ്,കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്

സമന്‍സിനൊപ്പം എഫ്ഐആര്‍ നല്‍കിയിട്ടില്ലെന്നാണ് വിവരം.

രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്. ഇരുവര്‍ക്കും പൊലീസ് സമന്‍സ് അയച്ചു. ഓഗസ്റ്റ് 22 ന് ഗുവാഹത്തി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. എന്നാല്‍ എന്തിനാണ് കേസെടുത്തതെന്ന വിവരം പൊലീസ് പറഞ്ഞിട്ടില്ല. സമന്‍സിനൊപ്പം എഫ്ഐആര്‍ നല്‍കിയിട്ടില്ലെന്നാണ് വിവരം.

കേസിനെക്കുറിച്ചുള്ള ഒരു വിവരവും പൊലീസ് പങ്കുവെച്ചിട്ടില്ല. എന്താണ് കേസ്, എന്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തത് എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഇരുവര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള കാരണം ഉണ്ടെന്നും അതുകൊണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരിക്കണം എന്നുമാണ് പൊലീസിന്റെ ഭാഷ്യം.

'ദ വയറി'ന്റെ സ്ഥാപക പത്രാധിപനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമാണ് സിദ്ധാര്‍ത്ഥ് വരദരാജന്‍. 'ദി വയറി'ല്‍ തന്നെയാണ് ഥാപ്പറും പ്രവര്‍ത്തിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിലെ പിഴവുകളെക്കുറിച്ച് ദി വയറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിലാണ് ആദ്യം കേസെടുത്തിരുന്നത്. കേസിലെ തുടര്‍ നടപടികള്‍ പൊലീസ് തടഞ്ഞിരുന്നു. മാധ്യമറിപ്പോര്‍ട്ടുകള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരല്ല എന്നും കോടതി നിര്‍ദേശിച്ചു.

പിന്നാലെയാണ് പുതിയ സമന്‍സ് അയച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സൗമര്‍ജ്യോതി റേയാണ് സമന്‍സ് പുറപ്പെടുവിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.