CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 48 Minutes 1 Seconds Ago
Breaking Now

വിവാഹിതയായ സ്ത്രീ മലയാളി യുവാവിനൊപ്പം ഒളിച്ചോടി ; കര്‍ണാടകത്തില്‍ ലൗവ് ജിഹാദ് ആരോപിച്ച് ഹിന്ദു സംഘടനകളുടെ പ്രതിഷേധം

യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അവരെ കണ്ടെത്തി തിരിച്ചെത്തിച്ചിട്ടുണ്ട്.

ചിക്കമംഗളൂരുവിലെ മുഡിഗെരെയില്‍ വിവാഹിതയായ സ്ത്രീ മലയാളി യുവാവിനൊപ്പം ഒളിച്ചോടിയതില്‍ ലൗവ് ജിഹാദ് ആരോപിച്ച് ഹിന്ദു സംഘടനകളുടെ പ്രതിഷേധം. സംഭവത്തില്‍ യുവാവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനയിലെ അംഗങ്ങള്‍ ബാങ്കല്‍ പോലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധവുമായെത്തി.

ബങ്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് യുവതി. കേരളത്തില്‍ നിന്നുള്ള മറ്റൊരു സമുദായപ്പെട്ട യുവാവിനൊപ്പമാണ് ഇവര്‍ ഒളിച്ചോടിയത്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അവരെ കണ്ടെത്തി തിരിച്ചെത്തിച്ചിട്ടുണ്ട്.

എന്നാല്‍ ഇത് ലൗവ് ജിഹാദ് ആണെന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനകള്‍ പോലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിക്കുന്നത്. യുവതിയെ കണ്ടെത്തി പോലീസ് തിരിച്ചെത്തിച്ചെങ്കിലും യുവാവിനെതിരെ ലൗവ് ജിഹാദിന് കേസെടുക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാര്‍. യുവാവിനെതിരെ മുദ്രാവാക്യം വിളിച്ചത്തിയ ഹിന്ദു സംഘടനയിലെ അംഗങ്ങള്‍ പോലീസ് സ്റ്റേഷന്‍ വളപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചു.സ്റ്റേഷനുമുന്നില്‍ ദേശീയപാത ഉപരോധിച്ചാണ് ഹിന്ദു പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പിന്നീട് പ്രതിഷോധക്കാരുമായി സംസാരിക്കാമെന്ന് പോലീസ് ഉറപ്പുനല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.