വിവിധ സംസ്ഥാനങ്ങളിലുള്ള പശ്ചിമ ബംഗാള്‍ സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങിയാല്‍ ഒരു വര്‍ഷത്തേക്ക് എല്ലാമാസവും അയ്യായിരം രൂപ നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് യാത്രാസൗകര്യമൊരുക്കുകയുംചെയ്യും.
വിവിധ സംസ്ഥാനങ്ങളില്‍ 2700 കുടിയേറ്റ കുടുംബാംഗങ്ങളാണ് ആക്രമണം നേരിട്ടത്. പീഡനം ഭയന്ന് പതിനായിരത്തോളംപേര്‍ സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ട്. മടങ്ങി എത്തിയാലുടന്‍ അയ്യായിരം രൂപ നല്‍കുകയും തുടര്‍ന്ന്, ഒരുവര്‍ഷത്തേക്ക് എല്ലാമാസവും അയ്യായിരം വെച്ച് നല്‍കും.
തിരിച്ചെത്തുന്ന തൊഴിലാളികള്‍ക്ക് നൈപുണിപരിശീലനം നല്‍കി തൊഴില്‍ കണ്ടെത്തിക്കൊടുക്കും. ഇവര്‍ക്ക് തൊഴില്‍കാര്‍ഡ് ലഭ്യമാക്കും. തൊഴില്‍ വകുപ്പായിരിക്കും ഇതിന്റെ നോഡല്‍ വകുപ്പ്. 'ശ്രമശ്രീ' പോര്‍ട്ടലില്‍ പേരുചേര്‍ക്കുന്ന കുടിയേറ്റത്തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഭക്ഷ്യ, ആരോഗ്യ സുരക്ഷാ പദ്ധതികളില്‍ അംഗമാകാന്‍ കഴിയും. സംസ്ഥാനത്തിനു പുറത്ത് ജോലിചെയ്യുന്ന 22,40,000 തൊഴിലാളികള്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് മമത അറിയിച്ചു.