CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 39 Minutes 47 Seconds Ago
Breaking Now

ബിസിനസ്സുകള്‍ക്ക് വിശ്വാസമില്ല, ബ്രിട്ടന്റെ ഈ പോക്ക്! യുകെ ബിസിനസ്സുകളുടെ ആത്മവിശ്വാസം റെക്കോര്‍ഡ് താഴ്ചയില്‍; ഉയരുന്ന എംപ്ലോയ്‌മെന്റ് ചെലവുകള്‍ തലവേദന; പണപ്പെരുപ്പം താഴാന്‍ ഇനിയുമേറെ സമയം വേണ്ടിവരുമെന്ന് മുന്നറിയിപ്പ്

യുകെ പണപ്പെരുപ്പം പ്രതീക്ഷിച്ചത് പോലെ അടുത്ത വര്‍ഷത്തോടെ വേഗത്തില്‍ താഴാന്‍ പോകുന്നില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ബിസിനസ്സുകളുടെ ആത്മവിശ്വാസം സെപ്റ്റംബറില്‍ റെക്കോര്‍ഡ് താഴ്ചയില്‍ എത്തിയതായി കണക്കുകള്‍. ഉയരുന്ന എംപ്ലോയ്‌മെന്റ് ചെലവുകള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയാണ് ഈ ആശങ്കയ്ക്ക് ഇടയാക്കുന്നതെന്ന് ബിസിനസ്സ് മേധാവികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നു. 

ലേബര്‍ ചെലവുകള്‍ക്കൊപ്പം എനര്‍ജി വിലകളും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. 'സെപ്റ്റംബറില്‍ ബിസിനസ്സുകളുടെ ആത്മവിശ്വാസം തകര്‍ന്ന നിലയിലാണ്. സമ്മറില്‍ അല്‍പ്പമൊന്ന് മെച്ചപ്പെട്ട ശേഷമാണിത്. സ്ഥിതിഗതികള്‍ എല്ലാ ഭാഗത്തും വഷളാകുകയാണ്. ചെലവുകളുടെ പ്രതീക്ഷ റെക്കോര്‍ഡ് ഉയരത്തിലാണ്', ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്‌സ് ചീഫ് ഇക്കണോമിസ്റ്റ് അന്നാ ലീച്ച് പറഞ്ഞു. 

അതേസമയം നവംബറില്‍ ബജറ്റ് അവതിരിപ്പിക്കാന്‍ ഒരുങ്ങുന്ന ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ കൈകളിലാണ് ഇതിന്റെ ബാക്കി ഇരിക്കുന്നതെന്ന് മുന്നറിയിപ്പുണ്ട്. വളര്‍ച്ചയെ ഫോക്കസ് ചെയ്ത് ബിസിനസ്സുകളെ ഹൃദയത്തില്‍ വെച്ചുള്ള ബജറ്റ് അവതരിപ്പിക്കാനാണ് അന്നാ ലീച്ച് ആവശ്യപ്പെടുന്നത്. 

ഇതിനിടെ യുകെ പണപ്പെരുപ്പം പ്രതീക്ഷിച്ചത് പോലെ അടുത്ത വര്‍ഷത്തോടെ വേഗത്തില്‍ താഴാന്‍ പോകുന്നില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് രണ്ട് നയനിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ഭക്ഷ്യവിലക്കയറ്റം 2026 വരെയെങ്കിലും നീണ്ടുനില്‍ക്കുമെന്നാണ് മുന്നറിയിപ്പ്. പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുമെന്ന സൂചന ചാന്‍സലര്‍ക്ക് ആഘാതമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.